വാഹനത്തില്‍ നിന്ന് വീണു, ഓസീസ് താരത്തിന് ലോകകപ്പ് മത്സരം നഷ്ടം

അഹമ്മദാബാദ്-ഓസ്‌ട്രേലിയയുടെ കരുത്തനായ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ് വെലിന് വാഹനത്തില്‍നിന്ന് വീണ് പരിക്കേറ്റു. അടുത്ത മല്‍സരത്തില്‍ താരത്തിന് കളിക്കാനാകില്ല.ഇതോടെ,ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്ന ഓസ്‌ട്രേലിയക്ക് തിരിച്ചടി.ശനിയാഴ്ചയാണ് ഓസീസിന് ഇംഗ്ലണ്ടുമായി മല്‍സരം.
ടീം അംഗങ്ങള്‍ക്കുള്ള ബസില്‍ കയറുന്നതിനായി ഗോള്‍ഫ് കാര്‍ട്ടില്‍ സഞ്ചരിക്കുന്നതിനിടെയാണ് മാക്‌സ്‌വെല്‍ വീണത്.വീഴ്ചയില്‍ തലക്ക് പരിക്കേറ്റിട്ടുണ്ട്.ആറു മുതല്‍ എട്ടു ദിവസം വരെ മാക്‌സ്‌വെലിന് വിശ്രമം ആവശ്യമായി വരുമെന്ന് ഓസ്‌ട്രേലിയയുടെ കോച്ച് വ്യക്തമാക്കി. ഗോള്‍ഫ് കാര്‍ട്ടില്‍ ക്ലബ്ബ് ഹൗസില്‍ നിന്ന് ഹോട്ടലിലേക്ക് മടങ്ങാനായി ബസിലേക്ക് വരുമ്പോഴാണ് പരിക്കേറ്റത്.കാര്‍ട്ടില്‍ കയറുമ്പോള്‍ കൈവഴുതി താഴെ വീഴുകയായിരുന്നു.
മികച്ച ഫോമിലുള്ള മാക്‌സ്‌വെലിന്റെ അഭാവം ഓസീസിനെ തളര്‍ത്തും. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങുന്ന താരമാണ്.പരിക്ക് ഉടനെ ഭേദമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാക്‌സിന് പകരം മറ്റൊരാളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും ടീം മാനേജ്‌മെന്റ് വ്യക്തമാക്കി.കഴിഞ്ഞ നവംബറില്‍ മെല്‍ബണില്‍ ജന്മദിന പാര്‍ട്ടിക്കിടെ തെന്നി വീണ് മാക്‌സ്‌വെലിന്റെ ഇടതു കാലില്‍ പൊട്ടല്‍ സംഭവിച്ചിരുന്നു. 

Latest News