ബെര്‍ലിന്‍ - ജര്‍മന്‍ ബുണ്ടസ്‌ലിഗ ക്ലബ്ബ് മയ്ന്‍സ് സസ്‌പെന്റ് ചെയ്‌തെങ്കിലും ഫലസ്തീന്‍ അനുകൂല സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഉറച്ചു നില്‍ക്കുന്നതായി ഡച്ച് ഫുട്‌ബോളര്‍ അന്‍വര്‍ അല്‍ ഗാസി. താരത്തിന്റെ നിലപാട് അദ്ഭുതകരവും മനസ്സിലാക്കാനാവാത്തതുമാണെന്ന് മയ്ന്‍സ് പ്രതികരിച്ചു. പോസ്റ്റുകളില്‍ പ്രകടിപ്പിച്ച നിലപാടില്‍ നിന്ന് അന്‍വര്‍ വിട്ടുനില്‍ക്കുന്നതായും ആ സാഹചര്യത്തില്‍ കളിയിലേക്ക് ഉടന്‍ തിരിച്ചുവരുമെന്ന് മയ്ന്‍സ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ തിരുത്ത് തന്റേതല്ലെന്നും മറ്റ് പ്രസ്താവനകള്‍ താന്‍ അറിയാതെയാണെന്നും അന്‍വര്‍ പ്രസ്താവിച്ചു. താരത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മയ്ന്‍സ് പ്രഖ്യാപിച്ചു.
കടല്‍ മുതല്‍ ആകാശം വരെ ഫലസ്തീന്‍ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്ന പോസ്റ്റാണ് ഏറ്റവും വലിയ അപരാധമായി മയ്ന്‍സ് ചൂണ്ടിക്കാട്ടിയത്. ഇസ്രായിലിനെ പോലും ഫലസ്തീനും സ്വതന്ത്രമാവണമെന്ന ആഗ്രഹമാണ് ഇതെന്ന് പലരും ചൂണ്ടിക്കാട്ടിയെങ്കിലും ഇസ്രായിലിനെ തകര്‍ക്കണമെന്ന താല്‍പര്യമാണെന്ന് വിമര്‍ശകര്‍ വാദിച്ചു.






