Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇയില്‍ അമുസ്ലിംകള്‍ക്ക് മറ്റൊരു തടസ്സം കൂടി നീക്കി

ദുബായ്-യു.എ.ഇയില്‍ അവിവാഹിതരായ അമുസ്ലിം ദമ്പതികള്‍ക്ക് കൃത്രിമ ഗര്‍ഭധാരണം (ഐവിഎഫ്) അനുവദിച്ചു.
ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ ഉത്തരവിന്റെ ആര്‍ട്ടിക്കിള്‍ എട്ട് അനുസരിച്ച്, അവിവാഹിതരായ അമുസ്‌ലിം ദമ്പതികള്‍ക്ക്  ഇപ്പോള്‍ ഐ.വി.എഫിന് അപേക്ഷിക്കാം.  ബന്ധപ്പെട്ട ആരോഗ്യ അധികൃതരുടെ അനുമതി തേടിയാല്‍ മതി. വിവാഹിതരായ മുസ്‌ലിംകള്‍ക്കും മുസ്‌ലിം ഇതര ദമ്പതികള്‍ക്കും ഇതിന് അനുമതിയുണ്ട്.
വിവാഹിതരല്ലാത്ത ദമ്പതികള്‍ക്ക് ഐവിഎഫിന് അപേക്ഷിക്കാന്‍ നിയമത്തിലെ മാറ്റങ്ങള്‍ അനുവദിക്കുന്നുവെന്നതാണ് പ്രത്യേകത.  അവിവാഹിതരും മുസ്ലിം ഇതര ദമ്പതികള്‍ക്കുമിടയില്‍ ഐവിഎഫ് ചികിത്സയ്ക്കുള്ള ആവശ്യം വര്‍ധിച്ചതാണ് നിയമത്തിലെ മാറ്റത്തിനു കാരണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അവിവാഹിത ദമ്പതികളുടെ എണ്ണം, ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന അവബോധം,  ഐവിഎഫ് ചികിത്സയുടെ വര്‍ദ്ധിച്ചുവരുന്ന സാമൂഹിക സ്വീകാര്യത, വന്ധ്യതാ നിരക്കിലെ വര്‍ദ്ധന എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഇതിന് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
യുഎഇ ഒരു മള്‍ട്ടി കള്‍ച്ചറല്‍, കോസ്‌മോപൊളിറ്റന്‍ സമൂഹമാണെന്നും താമസക്കാര്‍ക്കിടയില്‍ ഉള്‍ക്കൊള്ളലും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അവിവാഹിതരും അമുസ്‌ലിം ദമ്പതികളേയും ഐവിഎഫ് ചികിത്സയ്ക്ക് അനുവദിക്കാനുള്ള തീരുമാനം  സഹിഷ്ണുതയോടുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ അടയാളമായി വിലയിരുത്തപ്പെടുന്നു.
ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായങ്ങളെ ആശ്രയിക്കുന്ന യുഎഇയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കാനുള്ള ആഗ്രഹമാണ് മാറ്റങ്ങളിലെ മറ്റൊരു ഘടകം. പുതിയ നീക്കം
മെഡിക്കല്‍ ടൂറിസത്തിന് ഉത്തേജനം പകരും.
അവിവാഹിതര്‍ക്കും അമുസ്ലിം ദമ്പതികള്‍ക്കും ഐവിഎഫ് ചികിത്സയ്ക്ക് അനുമതി നല്‍കാനുള്ള തീരുമാനം യുഎഇയിലേക്ക് കൂടുതല്‍ മെഡിക്കല്‍ ടൂറിസ്റ്റുകളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കാന്‍ സാധ്യതയുണ്ടെന്നും സ്മിത്ത്  ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
നിയമത്തിലെ മാറ്റങ്ങള്‍ ദമ്പതികള്‍ക്ക് കൂടുതല്‍ അവകാശങ്ങളും ഓപ്ഷനുകളും അനുവദിക്കുകയാണ്. ഇത് ഫെര്‍ട്ടിലിറ്റി ഗവേഷണത്തിലും വികസനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യുഎഇ നിയമത്തിലെ മാറ്റങ്ങള്‍ ഫെര്‍ട്ടിലിറ്റി ചികിത്സകളിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കും.
നിലവില്‍ കുട്ടികള്‍ വേണ്ടാത്ത, എന്നാല്‍ 'ഭാവിയില്‍ കുട്ടികളുണ്ടാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും ദമ്പതികള്‍ക്കും ഫെര്‍ട്ടിലിറ്റി സംരക്ഷണ ഓപ്ഷനുകള്‍ വിപുലീകരിക്കപ്പെട്ടിരിക്കയാണ്.

 

Latest News