VIDEO ഇന്ത്യയിലെ അവസ്ഥ കാണൂ; പരമാവധി ഗള്‍ഫില്‍തന്നെ പിടിച്ചു നില്‍ക്കണം

ഹൈദരാബാദ്- ജോലി തേടി വാക്ക് ഇന്‍് ജോബ് ഇന്റര്‍വ്യൂവിനെത്തിയ തൊഴിലന്വേഷകരുടെ തിക്കും തിരക്കും കാണിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഹൈദരബാദിലെ ഒരു കമ്പനിയില്‍ അഭിമുഖം നല്‍കാനായി കമ്പനിയുടെ ഗേറ്റില്‍  പ്രവേശനത്തിനായി തിക്കുംതിരക്കും കൂട്ടുന്നവരുടെ ഉദ്യോഗാര്‍ഥികളുടെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഇന്ത്യന്‍ തൊഴില്‍ വിപണിയെ കടുത്ത മത്സരം കാണിക്കുന്ന വീഡിയോ ആയിരങ്ങളാണ് ഷെയര്‍ ചെയ്യുന്നത്.
വാക്ക്ഇന്‍ ജോബ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ തിരക്ക് അതിജീവിക്കാന്‍ സാധിച്ചവര്‍ക്ക് മാത്രമാണ് അകത്ത് എത്താന്‍ കഴിഞ്ഞത്. തികച്ചും അരാജകമായ സാഹചര്യമാണ് വീഡിയോയില്‍ കാണുന്നത്.
ചിലര്‍ വിജയകരമായി അകത്തു കടന്നപ്പോള്‍ മറ്റുചിലര്‍ പുറത്ത് കാത്തുനിന്നതിനാല്‍ പ്രവേശന കവാടത്തില്‍ സംഘര്‍ഷമുണ്ടായി.

 

Latest News