സർവൈവൽ ത്രില്ലറായി 'എക്‌സിറ്റ് ' മലയാളം, തമിഴ് ഭാഷകളിൽ

വിശാഖ് നായരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ഷഹീൻ സംവിധാനം ചെയ്ത് ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ നിർമിക്കുന്ന പുതിയ ചിത്രം 'എക്‌സിറ്റ്'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഒറ്റ രാത്രിയിൽ നടക്കുന്ന കഥ പറയുന്ന ചിത്രം തീർത്തുമൊരു ആക്ഷൻ സർവൈവൽ ത്രില്ലറാണ്. മലയാളത്തിന് പുറമെ തമിഴിലുമായിട്ടാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക എത്തുക. നവാഗതനായ അനീഷ് ജനാർദ്ദനന്റേതാണ് തിരക്കഥ. തൊണ്ണൂറുകളിലെ മലയോര ഗ്രാമത്തിലെ ഒരു ബംഗ്ലാവിൽ ഒരു രാത്രി അകപ്പെട്ടു പോവുന്ന നാല് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. തീർത്തും സംഭാഷണമില്ലാതെ, അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രവുമായി എത്തുന്ന മലയാളത്തിലെ ആദ്യ ആക്ഷൻ സർവൈവൽ ചിത്രമാണെന്നതും ഒരു പ്രത്യേകതയാണ്.
തമിഴ് നടൻ ശ്രീറാം, വൈശാഖ് വിജയൻ, ആഷ്‌ലിൻ ജോസഫ്, പുതുമുഖം ശ്രേയസ്, ഹരീഷ് പേരടി, റെനീഷ റഹ്മാൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പസംഗ എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ പുരസ്‌കാര ജേതാവാണ് ശ്രീറാം. ഛായാഗ്രഹണം റിയാസ് നിജാമുദ്ദീൻ, എഡിറ്റിംഗ് നിഷാദ് യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, സംഗീതം ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ, സൗണ്ട് ഡിസൈൻ  രംഗനാഥ് രവി, കലാസംവിധാനം എം. കോയാസ്, കോസ്റ്റ്യൂം ഡിസൈൻ  ശരണ്യ ജീബു, മേക്കപ്  സുരേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഫൈസൽ ഷാ, അസോസിയേറ്റ് ഡയറക്ടർ  അമൽ ബോണി, ഡി.ഐ. ജോയ്‌നർ തോമസ്, ആക്ഷൻ റോബിൻച്ചാ, പി.ആർ.ഒ പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.

Latest News