വിനീത്, ലാൽജോസ്, മുക്ത ഒന്നിക്കുന്ന കുരുവിപാപ്പ

സീറോ പ്ലസ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഖാലിദ് കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കുരുവിപാപ്പ. നവംബർ രണ്ടാം വാരം റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. 
അബ്ദുൽ റഹിം യു.കെ, ജാസ്സിം സൈനുലാബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമാതാക്കൾ. ഫാമിലി സറ്റയർ ഗണത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പൂർ, ജാസ്മിൻ ജാസ്സ് എന്നിവർ ചേർന്നാണ്.
തൻഹ ഫാത്തിമ, മണിക്കുട്ടൻ, സന്തോഷ് കീഴാറ്റൂർ, രാജേഷ് ശർമ്മ, മജീദ്, ഇബ്രാഹിം കുട്ടി, കൊല്ലം സുധി, സിനിൽ സൈനുദ്ദീൻ, സീനത്ത്, ജീജ സുരേന്ദ്രൻ, നിലമ്പൂർ ആയിഷ, രമ്യ പണിക്കർ, അതിഥി റായ്, റാഹീൽ റഹിം, രമ്യ രാജേഷ്, സിദ്ധാർഥ് സത്യൻ, പോളി വടക്കൻ, അരിസ്റ്റോ സുരേഷ്, സുനിൽ ശിവറാം, റിയാ ഡേവിഡ്, സുനിൽ ചാലക്കുടി എന്നിവരും അഭിനയിക്കുന്നു. 
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ധന്യ പ്രദീപ് എന്നിവരുടെ വരികൾക്ക് പ്രദീപ് ടോം, യൂനിസ് യോ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കുന്നത്. വിപിൻ മോഹൻ ആണ് ഛായാഗ്രഹകൻ. എഡിറ്റർ: വി.ടി. ശ്രീജിത്ത്, പ്രോജക്ട് ഡിസൈനർ: ലിജു നടേരി, പ്രൊഡക്ഷൻ കൺട്രോളർ: ഫഹദ് പേഴുംമൂട്, ആർട്ട്: കോയാസ്, മേക്കപ്പ്: ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂം: ശരണ്യ ജീബു, ബി.ജി.എം: പ്രദീപ് ടോം, സൗണ്ട് ഡിസൈൻ: രാജേഷ്, അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, സിജോ ജോസഫ്, അനന്തകൃഷ്ണൻ, ആക്ഷൻ: റൺ രവി, സ്റ്റിൽസ്: ഷജിൽ ഒബ്‌സ്‌ക്യൂറ, അനീസ് മസെ, പി.ആർ.ഒ: പി. ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, ടൈറ്റിൽ: രാഹുൽ രാജ്, ഡിസൈൻ: മാജിക് മൊെമന്റ്‌സ്.

Latest News