സവർക്കർ നേരിട്ട് വന്നാലും തൃശൂർ കിട്ടാൻ പോകുന്നില്ല -ടി.എൻ പ്രതാപൻ എം.പി

ദുബായ് കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.പി യോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ ടി.എൻ പ്രതാപൻ സംസാരിക്കുന്നു.

ദുബായ്- സാക്ഷാൽ സവർക്കർ തന്നെ നേരിട്ട് വന്ന് മത്സരിച്ചാൽ പോലും തൃശൂർ പാർലമെന്റ് മണ്ഡലം ജയിക്കാമെന്ന് ആരും കരുതേണ്ടെന്ന് ടി.എൻ പ്രതാപൻ എം.പി പറഞ്ഞു. ദുബായ് കെ.എം.സി.സി നാട്ടിക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.പി യോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടിയിൽ സദസിനോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് എന്നും സ്വാതന്ത്ര്യം കൊതിക്കുന്ന ഫലസ്തീനോടൊപ്പം നിലകൊണ്ട പ്രസ്ഥാനമാണ്. നെഹ്‌റു മുതൽ ഇങ്ങോട്ടുള്ള എല്ലാ ദേശീയ നേതൃത്വവും ഈ നിലപാട് ആവർത്തിച്ച് പറഞ്ഞിട്ടുള്ളതുമാണ്. രാഷ്ട്ര പിതാവ് ഗാന്ധിജിയും ഫലസ്തീനുള്ള പിന്തുണ ആവർത്തിച്ചു പറഞ്ഞതാണ്. ഇന്ദിരാഗാന്ധിയെ തന്റെ സഹോദരിയെന്ന് വിശേഷിപ്പിച്ച യാസർ അറഫാത്തിന്റെ വാക്കുകൾ ഇന്നും അഭിമാനത്തോടെയല്ലാതെ ഓർക്കാൻ സാധിക്കില്ല. വരാനിരിക്കുന്ന ലോക്‌സഭാ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കുതന്ത്രത്തോടെ വിജയിക്കാൻ ബി.ജെ.പി ഏതറ്റം വരെയും പോകും. അതുകൊണ്ട് ജനാധിപത്യ വിശ്വാസികൾ ജാഗ്രതയോടെ കരുതിയിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഔപചാരികതകളില്ലാതെ സദസിനോട് നേരിട്ട് സംവദിക്കുന്ന തരത്തിലായിരുന്നു പരിപാടി സംഘടിക്കപ്പെട്ടിരുന്നത്..
പ്രസിഡന്റ് അബു ഷമീർ മോഡറേറ്റർ ആയിരുന്ന ചടങ്ങിന് സെക്രട്ടറി മുഹമ്മദ് ഹനീഫ് സ്വാഗതം ആശംസിച്ചു.കെ.എം.സി.സി ഭാരവാഹികൾ ആയ അഷറഫ് കൊടുങ്ങല്ലൂർ,ജമാൽ മനയത്ത്,അഷറഫ് കിള്ളിമംഗലം,സമദ് ചാമക്കാല,തയ്യിബ് ചേറ്റുവ,ഉബൈദ് ചേറ്റുവ,മുഹമ്മദ് വെട്ടുകാട് , ആർ.വി.എം മുസ്തഫ,സത്താർ കരൂപ്പടന്ന,സിദ്ദീഖ് തളിക്കുളം,ഇൻകാസ് പ്രതിനിധികളായ പവിത്രൻ,റിയാസ് ചെന്ത്രാപ്പിന്നി,ജയ്ഹിന്ദ് ടിവി യു.എ ഇ ചീഫ് എൽവിസ് ചുമ്മാർ,കഥാകൃത്ത് അനസ് മാള,കൂടാതെ ദുബായ് കെ.എം.സി.സി തൃശൂർ ജില്ലയിലെ മണ്ഡലത്തിൽ നിന്നുള്ള ഭാരവാഹികളും പ്രവർത്തകരും യു.എ.ഇ യിലെ മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഉള്ളവർ പങ്കെടുത്തു.യു.എ.ഇ യിലെ അറിയപ്പെടുന്ന കവി മുരളി മംഗലത്തിന്റെ ഇന്ത്യയെ കുറിച്ചുള്ള കവിതാലാപനം സദസിന്റെ ശ്രദ്ധയാകർഷിച്ചു.ജില്ലാ സെക്രട്ടറി ബഷീർ സെയ്തു പരിപാടിക്ക് നന്ദിയും പറഞ്ഞു.

Tags

Latest News