സീഡോര്‍ഫ് കാമറൂണ്‍ കോച്ച്

യാവുണ്ടെ  - മുന്‍ ഡച്ച് താരം ക്ലാരന്‍സ് സീഡോര്‍ഫിനെ കാമറൂണ്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി നിയമിച്ചു. മറ്റൊരു ഡച്ച് രോമാഞ്ചം പാട്രിക് ക്ലൈവര്‍ടായിരിക്കും അസിസ്റ്റന്റ്. അടുത്ത വര്‍ഷം കാമറൂണ്‍ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെയാണ് നിയമനം. എ.സി മിലാനെയും ഡിപോര്‍ടിവൊ ലാ കൊറൂണ്യയെയും പരിശീലിപ്പിച്ച സീഡോര്‍ഫ് ആദ്യമായാണ് ഒരു ദേശീയ ടീമിന്റെ ചുമതലയേല്‍ക്കുന്നത്. ഡിപോര്‍ടിവൊ സ്പാനിഷ് ലീഗില്‍ തരംതാഴ്ത്തപ്പെടുകയായിരുന്നു. മിലാനിലും സീഡോര്‍ഫ് വിജയമായിരുന്നില്ല. ക്ലൈവര്‍ട് പി.എസ്.ജിയുടെ ഫുട്‌ബോള്‍ ഡയരക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കാമറൂണിന് ലോകകപ്പ് യോഗ്യത ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് കോച്ച് ഹ്യൂഗൊ ബ്രൂസ് പുറത്താക്കപ്പെടുകയായിരുന്നു. 
അതിനിടെ, ലോകകപ്പിനു ശേഷം ഈജിപ്തുമായി വഴിപിരിഞ്ഞ ഹെക്ടര്‍ ക്യൂപര്‍ ഉസ്‌ബെക്കിസ്ഥാന്റെ കോച്ചായി ചുമതലയേറ്റു. ക്യൂപറുടെ കീഴില്‍ ലോകകപ്പില്‍ മൂന്നു കളിയും ഈജിപ്ത് തോല്‍ക്കുകയായിരുന്നു. 


 

Latest News