മലയാളിയടക്കം അഞ്ച് ഇന്ത്യക്കാര്‍ക്ക് യു.എ.ഇയില്‍ സ്വര്‍ണക്കട്ടി സമ്മാനം

അബുദാബി- മലയാളിയടക്കം അഞ്ച് ഇന്ത്യക്കാര്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ 24 കാരറ്റ് സ്വര്‍ണക്കട്ടി കരസ്ഥമാക്കി.
റഹ്്മത്തുല്ല അബ്ദുസമദ്, മിഥുന്‍ സത്യനാഥ്, മുഹമ്മദ് ഇസ്മ ഔറംഗസേബ്, ഗോപീ കൃഷ്ണന്‍, നിതിന്‍ കര്‍കേരെ എന്നിവരാണ് ബിഗ് ടിക്കറ്റ് വാങ്ങി സ്വര്‍ണ സമ്മാനങ്ങള്‍ നേടിയത്. അതിയായ സന്തോഷത്തിലാണെന്ന് മലയാളിയായ മിഥുന്‍ സത്യനാഥ് പ്രതികരിച്ചു.
ആദ്യമായാണ് സമ്മാനം ലഭിക്കുന്നതെന്ന് ദുബായില്‍ താമസിക്കുന്ന റഹ്്മത്തുല്ല പറഞ്ഞു. ദുബായില്‍ സുരക്ഷാ ഓഫീസറായി ജോലി ചെയ്യുന്ന നിതിന്‍ കര്‍കേര ദീപാവലി പ്രമാണിച്ച് ഭാര്യക്കും രണ്ട് പെണ്‍മക്കള്‍ക്കും സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്.
സ്വര്‍ണക്കട്ടി വില്‍പന നടത്തി പണം പെണ്‍മക്കള്‍ക്ക് വേണ്ടി നിക്ഷേപിക്കുമെന്നാണ് റാസല്‍ ഖൈമയില്‍ താമസിക്കുന്ന ഗോപീ കൃഷ്ണന്റെ പ്രതികരണം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ടിക്കറ്റ് വാങ്ങാറുണ്ടെന്നും ആദ്യമായാണ് സമ്മാനമടിച്ചതെന്നും 45 കാരനായ മുഹമ്മദ് ഇസ്മ പറഞ്ഞു. ഈയാഴ്ച തന്നെ ഇന്ത്യ, ജര്‍നി, ബംഗ്ലാദേശ് സ്വദേശികളായ എട്ടു പേര്‍ സ്വര്‍ണക്കട്ടി സമ്മാനം നേടിയിരുന്നു.

 

Latest News