പീഡനമാരോപിച്ച കുട്ടിയെ ടി.ടി താരം വിവാഹം കഴിച്ചു

കൊല്‍ക്കത്ത - തനിക്കെതിരെ ലൈംഗിക പീഡനമാരോപിച്ച പെണ്‍കുട്ടിയെ ദേശീയ ടേബിള്‍ ടെന്നിസ് താരം സൗമ്യജിത് ഘോഷ് വിവാഹം കഴിച്ചു. ആരോപണം സൗമ്യജിത്തിന്റെ കരിയര്‍ അലങ്കോലമാക്കിയിരുന്നു. എത്രയും പെട്ടെന്ന് തിരിച്ചുവരികയാണ് ലക്ഷ്യമെന്നും എന്നാല്‍ അത് എളുപ്പമായിരിക്കില്ലെന്നും ഇരുപത്തഞ്ചുകാരന്‍ പറഞ്ഞു. 
വിവാഹം വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് പതിനെട്ടുകാരിയാണ് മാര്‍ച്ചില്‍ സൗമ്യജിത്തിനെതിരെ രംഗത്തുവന്നത്. ഈയിടെയാണ് പെണ്‍കുട്ടിയെ സൗമ്യജിത് വിവാഹം ചെയ്തത്. കേസുകള്‍ തീര്‍പ്പിലാക്കുന്ന തിരക്കിലാണ് ഇപ്പോള്‍. രാജ്യാന്തര ടേബിള്‍ ടെന്നിസ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച അമ്പത്തെട്ടാം സ്ഥാനത്തു നില്‍ക്കുമ്പോഴാണ് സൗമ്യജിത്തിനെതിരെ ആരോപണം ഉയര്‍ന്നത്. അതുകാരണം കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യാഡും താരത്തിന് നഷ്ടപ്പെട്ടു. 
 

Latest News