റിയാദ് ബോക്‌സിംഗ്: ഫുറിയെ വിറപ്പിച്ച് എന്‍ഗാനു കീഴടങ്ങി

റിയാദ് - റിയാദ് ഹെവി വെയ്റ്റ് ബോക്‌സിംഗില്‍ ഡബ്ല്യു.ബി.സി ലോക ചാമ്പ്യന്‍ ടൈസന്‍ ഫുറിയെ വിറപ്പിച്ച് മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്റ്റാര്‍ ഫ്രാന്‍സിസ് എന്‍ഗാനു കീഴടങ്ങി. ജീവിതത്തിലൊരിക്കലും പ്രൊഫഷനല്‍ ബോക്‌സിംഗ് റിംഗിലിറങ്ങിയിട്ടില്ലാത്ത എന്‍ഗാനുവിനെ ഫുറി ആദ്യ ഇടിച്ച് പതം വരുത്തുമെന്നാണ് കരുതിയതെങ്കിലും ബ്രിട്ടിഷ് താരത്തിനെതിരെ പത്ത് റൗണ്ടുകളില്‍ മിക്കതിലും എന്‍ഗാനു ഒപ്പത്തിനൊപ്പമോ ഒരടി മുന്നിലോ നിന്നു. ഫുറിയാണ് 95-94 ന് ജയിച്ചതെങ്കിലും തലയുയര്‍ത്തി ക്രീസ് വിട്ടത് എന്‍ഗാനുവാണ്. ടേബിള്‍ ടെന്നിസ് താരം ടെന്നിസില്‍ ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചിനെ നേരിടുന്നതു പോലെയാവും ഈ മത്സരമെന്നാണ് മത്സരത്തലേന്ന് ഫുറി പരിഹസിച്ചത്. എന്നാല്‍ ആദ്യ റൗണ്ടുകളില്‍ എന്‍ഗാനുവിന്റെ ഇടിയേറ്റ് ഫുറി നിലംപതിച്ചു. മൂന്നു ജഡ്ജിമാരില്‍ ഒരാള്‍ എന്‍ഗാനുവിന് അനുകൂലമായാണ് വിധിച്ചത്. 
റിയാദ് സീസണിന് തുടക്കമായി നടന്ന ഹെവിവെയ്റ്റ് ബോക്‌സിംഗ് പോരാട്ടത്തിന് ഹെവിവെയ്റ്റ് സെലിബ്രിറ്റികളുടെ സാന്നിധ്യമുണ്ടായിരുന്നു. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും ഫുട്‌ബോളര്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയും മുതല്‍ മുന്‍ യു.എഫ്.സി ചാമ്പ്യന്‍ കോണര്‍ മക്ഗ്രിഗര്‍ വരെ താര നിര യെത്തി. ബാറ്റില്‍ ഓഫ് ദ ബാഡസ്റ്റ് (വൃത്തികെട്ടവരുടെ പോരാട്ടം) എന്നു പേരിട്ട മത്സരം റിയാദ് സീസണിന്റെ തുടക്കമായാണ് സംഘടിപ്പിക്കുന്നത്. 
സമീപകാലത്ത് നടക്കുന്ന ക്രോസ്ഓവര്‍ മത്സരങ്ങളിലൊന്നാണ് ഇത്. രണ്ട് ബോക്‌സര്‍മാര്‍ തമ്മിലല്ല ഈ മല്ലയുദ്ധം. എന്‍ഗാനു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സില്‍നിന്ന് ബോക്‌സിംഗിലേക്ക് വരികയാണ്. പത്രസമ്മേളനത്തില്‍ എന്‍ഗാനുവിന് റൊണാള്‍ഡൊ സ്‌പെഷ്യല്‍ എഡിഷന്‍ വാച്ച് സമ്മാനിച്ചു. കുടുംബസമേതം അന്നസ്‌റിന്റെ മത്സരം കാണാന്‍ ക്ഷണിക്കുകയും ചെയ്തു. 
അഞ്ച് കോടി ഡോളര്‍ പ്രൈസ് മണിക്കായാണ് മത്സരം. 10 റൗണ്ടുള്ള പോരാട്ടം ഡബ്ല്യു.ബി.സിയുടെ ഔദ്യോഗിക പോരാട്ടമായി തന്നെയാണ് നടത്തിയത്. ഡബ്ല്യു.ബി.സിയുടെ ഹെവിവെയ്റ്റ് ലോക ചാമ്പ്യനാണ് ഫുറി. ഏകീകൃത ലോക ചാമ്പ്യനെ നിശ്ചയിക്കാന്‍ ഫുറിയും ഉക്രൈന്‍കാരന്‍ അലക്‌സാണ്ടര്‍ ഉസിക്കും റിയാദില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. 
യു.എഫ്.സിയിലെ വേറിട്ട പോരാളിയാണെങ്കിലും എന്‍ഗാനുവിന് അധികമാരും സാധ്യത കല്‍പിച്ചിരുന്നില്ല. അവസാന യു.എഫ്.സി മത്സരം രണ്ടു വര്‍ഷം മുമ്പായിരുന്നു. ഇതുവരെ ബോക്‌സിംഗ് പോരാട്ടത്തിന് ഇറങ്ങാതെയാണ
 

Latest News