ആഴ്‌സനല്‍ തകര്‍ത്തു, ചെല്‍സിക്ക്  തിരിച്ചടി; ടോട്ടനം തന്നെ മുന്നില്‍ 

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ അജയ്യരായി മുന്നേറുന്ന ടോട്ടനവും ആഴ്‌സനലും ഉജ്വല വിജയങ്ങളിലൂടെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഭദ്രമാക്കി. ക്യാപ്റ്റന്‍ സോന്‍ ഹ്യുംഗ് മിന്നിന്റെ ഗോളില്‍ ടോട്ടനം എവേ മത്സരത്തില്‍ 2-1 ന് ക്രിസ്റ്റല്‍ പാലസിനെ തോല്‍പിച്ചു. എഡ്ഡി എന്‍കേതിയയുടെ ഹാട്രിക്കില്‍ ആഴ്‌സനല്‍ 5-0 ന് വാലറ്റക്കാരായ ഷെഫീല്‍ഡ് യുനൈറ്റഡിനെ തകര്‍ത്തു. ഇഞ്ചുറി ടൈമിലായിരുന്നു രണ്ടു ഗോളുകള്‍. 
10 കളിയില്‍ ടോട്ടനത്തിന് ഇരുപത്താറും ആഴ്‌സനലിന് ഇരുപത്തിനാലും പോയന്റാണ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (21) ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ തട്ടകത്തില്‍ കളിക്കുകയാണ്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലും റെക്കോര്‍ഡ് തുക ചെലവിട്ടിട്ടും ചെല്‍സിയുടെ ദുരിതത്തിന് അവസാനമില്ല. ബ്രെന്റ്ഫഡിനോട് അവര്‍ 0-2 ന് തോറ്റു. 12 പോയന്റുമായി 11ാം സ്ഥാനത്താണ് അവര്‍. 
53ാം മിനിറ്റില്‍ ക്രിസ്റ്റല്‍പാലസിന്റെ ജോയല്‍ വാഡാണ് ആഴ്‌സനലിന് ആദ്യ ഗോള്‍ സമ്മാനിച്ചത്. സോന്‍ എട്ടാമത്തെ ഗോളോടെ വിജയമുറപ്പിച്ചു. ഇഞ്ചുറി ടൈമില്‍ ജോര്‍ദാന്‍ ആയു ഒരു ഗോള്‍ മടക്കി. ചെല്‍സിക്കെതിരെ ബ്രന്റ്ഫഡ് തുടര്‍ച്ചയായ മൂന്നാമത്തെ പ്രീമിയര്‍ ലീഗ് വിജയമാണ് നേടിയത്. 

Latest News