രക്ഷകനായി ബെലിംഗാം, ബാഴ്‌സയില്‍ റയല്‍ ജയം

മഡ്രീഡ് - യുവതലമുറയുടെ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കപ്പെട്ട സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ പോരാട്ടത്തില്‍ ബാഴ്‌സലോണയുടെ തട്ടകത്തില്‍ നിന്ന് റയല്‍ മഡ്രീഡ് 2-1 വിജയവുമായി തലയുയര്‍ത്തി മടങ്ങി. ആറാം മിനിറ്റില്‍ തന്നെ ഇല്‍കേ ഗുണ്ടോഗനിലൂടെ ബാഴ്‌സലോണ ലീഡ് നേടിയെങ്കിലും ഇടവേളക്കു ശേഷം ജൂഡ് ബെലിംഗാം രണ്ട് മികച്ച ഗോളുകളിലൂടെ റയലിന് വിജയം സമ്മാനിച്ചു. അറുപത്തെട്ടാം മിനിറ്റില്‍ ഗോള്‍ മടക്കിയ ബെലിംഗാം ഇഞ്ചുറി ടൈമില്‍ വിജയ ഗോളും കണ്ടെത്തി. 
സെല്‍റ്റവീഗോയെ 1-0 ന് തോല്‍പിച്ച് ജിരോണ ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. റയലിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് കാറ്റലന്‍ പ്രദേശത്തെ ഈ കൊച്ചു ടീം. ബാഴ്‌സലോണയെക്കാള്‍ നാലു പോയന്റ് മുന്നിലാണ് റയലും ജിരോണയും
 

Latest News