ശ്രീലങ്കന്‍ സൈന്യത്തിന്റെ പരിശീലനത്തിന് 23 മില്യന്‍ ലങ്കന്‍ രൂപ ഇന്ത്യന്‍ സംഭാവന

കൊളംബോ- ശ്രീലങ്കന്‍ സൈന്യത്തിന്റെ പരിശീലനത്തിന് 23 മില്യന്‍ ലങ്കന്‍ രൂപ അധികം അനുവദിച്ച് ഇന്ത്യ. മേജര്‍ ജനറല്‍ ചന്ദന വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള ലങ്കന്‍ സൈനിക നയതന്ത്രജ്ഞരുമായി ഇന്ത്യന്‍ ഹൈക്കമീഷണര്‍ ചര്‍ച്ച നടത്തിയിരുന്നു. 

ഇന്ത്യയുടെ  58,75,900 രൂപയ്ക്ക് തുല്യമായ സംഖ്യയാണ് അനുവദിച്ചത്. ഇന്ത്യന്‍ ഹൈകമ്മിഷണര്‍ സത്യാഞ്ജല്‍ പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ലങ്കയും സംയുക്തമായി നടത്തുന്ന സൈനിക പരിശീലനം മിത്ര ശക്തിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായും പാണ്ഡെ എക്‌സില്‍ കുറിച്ചു. ഇന്ത്യ നല്‍കുന്ന സഹായത്തിനും പിന്തുണയ്ക്കും ലങ്ക നന്ദി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

Latest News