സലാഹിന് യൂറോപ്യന്‍ ഗോള്‍ റെക്കോര്‍ഡ്

ലിവര്‍പൂള്‍ - യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ ഏറ്റവുമധികം ഗോളടിച്ച ഇംഗ്ലിഷ് ക്ലബ്ബ് താരമെന്ന റെക്കോര്‍ഡ് ഇനി ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹിന് സ്വന്തം. ടുളൂസിനെതിരായ യൂറോപ്പ ലീഗ് മത്സരത്തില്‍ പകരക്കാരനായിറങ്ങിയ സലാഹ് 5-1 വിജയത്തിലെ അവസാന ഗോള്‍ സ്‌കോര്‍ ചെയ്തു. ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലുമായി സലാഹിന്റെ 43ാം ഗോള്‍ നേടിയ സലാഹ് ആഴ്‌സനല്‍ താരമായിരുന്ന തിയറി ഓണ്‍റിയെയാണ് മറികടന്നത്. 
യുവാവിന്റെ ശരീരവും അഗാധമായ ഫുട്‌ബോള്‍ ചരിത്രമറിയുന്ന മനസ്സുമാണ് സലാഹിന്റേതെന്ന് കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് പ്രശംസിച്ചു. ഏത് കളിക്കാരനെയും വെല്ലുന്ന ശാരീരികക്ഷമതയുണ്ട് സലാഹിന്. കളത്തിനു പുറത്ത് അതീവ പക്വത പുലര്‍ത്തുന്നു. കളിക്കളത്തില്‍ എതിരാളികള്‍ എങ്ങനെ തന്നെ നേരിടുമെന്ന നല്ല ധാരണയുണ്ട് -ക്ലോപ്പ് പ്രശംസിച്ചു. 2017 ല്‍ ലിവര്‍പൂളില്‍ ചേര്‍ന്ന ശേഷം 200 ഗോളിനോടടുക്കുകയാണ് മുപ്പത്തഞ്ചുകാരന്‍. 
 

Latest News