ആരുടെ ഐഡിയയാണ് ഇത്? -ലൈറ്റ് ഷോയെക്കുറിച്ച് മാക്‌സ്‌വെല്‍

ന്യൂദല്‍ഹി - ലോകകപ്പിന്റെ ആകര്‍ഷണങ്ങളിലൊന്നെന്ന് ബി.സി.സി.ഐ വിശേഷിപ്പിക്കുന്ന ലൈറ്റ് ഷോയെ രൂക്ഷമായി വിമര്‍ശിച്ച് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ആരുടെ തലയിലുദിച്ച ആശയമാണ് ഇതെന്നും തലവേദന സൃഷ്ടിക്കുന്നുവെന്നും മാക്‌സ്‌വെല്‍ തുറന്നടിച്ചു. സ്‌റ്റേഡിയത്തിലെ ഫഌ്‌ലൈറ്റുകള്‍ അണച്ച് മൊബൈല്‍ ഫഌഷുകള്‍ മിന്നിച്ചാണ് നിശാക്ലബ്ബിലേതു പോലെ ലൈറ്റ് ഷോ സൃഷ്ടിക്കുന്നത്. നെതര്‍ലാന്റ്‌സിനെതിരായ മത്സരത്തില്‍ 40 പന്തില്‍ സെഞ്ചുറിയടിച്ച് റെക്കോര്‍ഡിട്ട ശേഷമായിരുന്നു മാക്‌സ്‌വെലിന്റെ പ്രതികരണം. 
ലൈറ്റ് ഷോക്കു ശേഷം സാധാരണ വെളിച്ചവുമായി കണ്ണുകള്‍ ഇണങ്ങാന്‍ സമയമെടുക്കുന്നുവെന്നും തലവേദന തോന്നുന്നുവെന്നും ഓസീസ് താരം പറഞ്ഞു. പരമാവധി നേരം കണ്ണടച്ചു പിടിക്കാനാണ് ശ്രമിക്കാറ്. എന്നിട്ടും അസഹനീയമാണ് അത്. പ്രത്യേകിച്ചും കളിക്കാര്‍ക്ക് -മാക്‌സ്‌വെല്‍ പറഞ്ഞു. 

Latest News