ശ്രീദേവിയെ അറിയില്ലെന്ന്  പറഞ്ഞ ഋഷി കപൂറിന് പണി കിട്ടി 

അശ്രദ്ദയോടെ എന്തെങ്കിലും പറഞ്ഞാല്‍ പൊല്ലാപ്പാവും എന്നതിന് തെളിവാണ് ഋഷി കപൂറിന്റെ അനുഭവം. ഇതു പോലുള്ള അഭിപ്രായ പ്രകടനം കൊണ്ട് ട്രോളുകള്‍ക്ക് ഇരയായലോ? ഇത്തരത്തിലുള്ള പെരുമാറ്റത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക് സ്ഥിരം ഇരയാകാറുളള താരമാണ് ബോളിവുഡ് താരം ഋഷി കപൂര്‍. ഇപ്പോള്‍ വീണ്ടും അത്തരത്തിലുളള പ്രശ്‌നത്തില്‍ അകപ്പെട്ടിരിക്കുകയാണ് താരം. കിട്ടേണ്ടത് കിട്ടിയപ്പോള്‍ പാഠം പഠിച്ചു 90 കളിലെ ബോളിവുഡിലെ പ്രണയ ജോഡിയായിരുന്നു ഋഷി കപൂറും ശ്രീദേവിയും. ഇരുവരും ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ടായിരുന്നു. 
 കഴിഞ്ഞ ദിവസം അന്തരിച്ച നടി ശ്രീദേവിയുമായിട്ടുള്ള ഒരു ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത് ഏത് ചിത്രമാണെന്നോ കൂടെയുളള നടി ആരാണെന്നോ തനിയ്ക്ക് അറിയില്ലെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു. ഇത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. തലങ്ങും വിലങ്ങുമുള്ള ആക്രമണമായിരുന്നു ഋഷി കപൂറിനു നേരെ ട്വിറ്ററില്‍ നടന്നത്. കൂടെയുള്ള നടിയെ ഇന്ത്യയിലെ എല്ലാ ജനങ്ങള്‍ക്കും അറിയാമെന്നും എന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്ന നടനെയാണ് അറിയാത്തതെന്നും ആരാധകര്‍ ട്വിറ്റ് ചെയ്തു. ശ്രീദേവിയുടെ വിയോഗത്തില്‍ നിന്ന് ഇപ്പോഴും പ്രേക്ഷകര്‍ വിമുക്തരായിട്ടില്ല. ആ സഹചര്യത്തില്‍ ഇത്തരത്തിലുളള പോസ്റ്റ് പ്രേക്ഷകരെ ചൊടിപ്പിച്ചതില്‍ അതിശയോക്തിയില്ല.


 

Latest News