സെല്‍ഫിയെടുക്കാന്‍ പോയ രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

ലുധിയാന- പഞ്ചാബില്‍ സെല്‍ഫിയെടുക്കുന്നതിനിടെ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ ട്രെയിനിടിച്ച് മരിച്ചു. ചണ്ഡീഗഢ്- ലുധിയാന പാതയില്‍ കതാന സാഹിബ് റെയില്‍ പാലത്തിനു സമീപം മൂന്ന് കൂട്ടുകാരാണ് സെല്‍ഫിയെടുക്കാന്‍ ചെന്നത്.
ഓടുന്ന ട്രെയിനിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോ എടുക്കുകയായിരുന്നു വിദ്യാര്‍ഥികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. 15 വയസ്സുകരായ യുവരാജ്, ഗൗരവ് എന്നിവരാണ് മരിച്ചത്. ഇരുവരും ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. രാംപുര സ്വദേശിയാണ് യുവരാജ്. ഇതേ ഗ്രാമത്തില്‍ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ മകനാണ് ഗൗരവ്.


അസമില്‍ നിന്നുള്ള 'വിദേശികളെ' തടയാന്‍ മേഘാലയ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു


വ്യാജവാര്‍ത്തകള്‍ തടയാന്‍ വാട്‌സ്ആപ്പ് ഇന്ത്യന്‍ ടീമിനെ നിയോഗിക്കുന്നു


എക്‌സിക്യൂട്ടീവ് ജോലികൾ  സൗദിവത്കരിക്കുന്നു; പ്രഖ്യാപനം രണ്ടാഴ്ചക്കകം


 

Latest News