മലബാറിന്റെ തെയ്യം പശ്ചാത്തലത്തില്‍ തിറയാട്ടം 27ന് തിയേറ്ററില്‍

കൊച്ചി-മലബാറിന്റെ തെയ്യം പശ്ചാതലമാക്കി ചിത്രീകരിച്ച തിറയാട്ടം 27ന് തിയേറ്ററുകളിലെത്തും. വിശ്വന്‍ മലയന്‍ എന്ന പ്രധാന കഥാപാത്രത്തെ ജിജോ ഗോപി അവതരിപ്പിക്കുന്നു. നിപ്പ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചതിനുശേഷം ആണ് ജിജോ തിറയാട്ടം ചെയ്യുന്നത്.

കണ്ണകി, അശ്വാരൂഢന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സജീവ് കിളികുലം സംവിധാനം ചെയ്യുന്ന സിനിമയാണ് തിറയാട്ടം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് സജീവ് തന്നെയാണ്. ഗാനങ്ങളുടെ രചനയും സംഗീതവും സജീവ് തന്നെ നിര്‍വഹിച്ചിരിക്കുന്നു. എ. ആര്‍. മെയിന്‍ ലാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി എ. ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ- പ്രൊഡ്യൂസര്‍ വിനീത തുറവൂര്‍.

താള മേളങ്ങളുടെ പശ്ചാത്തലത്തില്‍ താള നിബിഡമായ പ്രണയകഥ പറയുന്ന ചിത്രത്തില്‍ പ്രണയം, രതി, ജീവിതകാമനകള്‍ തുടങ്ങിയവയെല്ലാം വരച്ചു കാട്ടുന്നു. ജിജോ ഗോപിയുടെ നായകവേഷം അതി സങ്കീര്‍ണ്ണമായ, മാനങ്ങളിലൂടെയാണ് ഫ്രെയിമില്‍ പകര്‍ത്തപ്പെടുന്നത്.

ജിജോ ഗോപി, അനഘ, ശ്രീലക്ഷ്മി അരവിന്താക്ഷന്‍, നാദം മുരളി, ടോജോ ഉപ്പുതറ, തായാട്ട് രാജേന്ദ്രന്‍, സുരേഷ് അരങ്ങ്, മുരളി, ദീപക് ധര്‍മ്മടം, ബക്കാടി ബാബു, സജിത്ത് ഇന്ദ്രനീലം, രവി ചീരാറ്റ, ശിവദാസന്‍ മട്ടന്നൂര്‍, അജിത് പിണറായി, കൃഷ്ണ, ഗീത, ഐശ്വര്യ, സുല്‍ഫിയ എന്നീ പുതുമുഖങ്ങളാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

ഡി. ഒ. പി കൈകാര്യം ചെയ്തിരിക്കുന്നത് പ്രശാന്ത് മാധവ്, എഡിറ്റര്‍: രതീഷ് രാജ്, 

മഴ മുകില്‍ മാല ചാര്‍ത്തി എന്ന ഗാനം എഴുതിയിരിക്കുന്നത് നിതിന്‍ കെ ചെറിയാനാണ്. ഈ ഗാനത്തിന്റെസംഗീതവും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവുംഎബിന്‍ പള്ളിച്ചല്‍ നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് മധു ബാലകൃഷ്ണന്‍, റീജ, നിത്യ മാമന്‍, രേണു ചന്ദ്ര, മിഥില തുടങ്ങിയവരാണ്. ഗുഡ് ഫെല്ലാസ് ഇന്‍ ഫിലിംസ് തിയേറ്ററില്‍ എത്തിക്കുന്നു. പി. ആര്‍. ഒ എം കെ ഷെജിന്‍.

Latest News