അനീഷ. പിയുടെ കൃതികൾ ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ- അനീഷ. പി രചിച്ച രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ഷാർജ മുവൈലയിലെ അൽ സഹ്റ ചിൽഡ്രൻ സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ നടന്നു. ഫേബിയൻ ബുക്‌സ് പ്രസിദ്ധീകരിച്ച കുഞ്ഞിപ്പൂച്ച എന്ന കുട്ടിക്കവിതകളുടെയും നാല് ബി എന്ന ഓർമക്കുറിപ്പുകളുടെയും പ്രകാശനമാണ് നടന്നത്. 
കുഞ്ഞിപ്പൂച്ചയുടെ പ്രകാശനം കവി മുരളി മംഗലത്ത് സിറൂജ ദിൽഷാദിന് നൽകിക്കൊണ്ടും നാല് ബി ഷാർജ ബുക് അതോറിറ്റി എക്‌സ്റ്റേണൽ അഫയേഴ്സ് എക്‌സിക്യൂട്ടീവ് മോഹൻ കുമാർ ബിജു വിജയ്ക്ക് നൽകിക്കൊണ്ടും പ്രകാശനം നിർവഹിച്ചു. ദീപ ചിറയിൽ, ഷാജി ഹനീഫ് എന്നിവർ പുസ്തക പരിചയം നടത്തി. അനീഷയുടെ 'അമ്മ പറയുന്നത് എന്ന കവിതയുടെ നൃത്താവിഷ്‌കാരം നടന്നു. അനാമിക പ്രവീണും മാളവിക പ്രവീണും ചേർന്ന് അവതരിപ്പിച്ച നൃത്തത്തിന്റെ ആവിഷ്‌കാരം രജീഷ് കണ്ണൂരും ആലാപനം സുപ്രിയ രാജുമാണ്. ആദിയ പ്രമോദ്, ജയകുമാർ മല്ലപ്പള്ളി, സീനോ ജോൺ നെറ്റോ എന്നിവർ അനീഷയുടെ കവിതകൾ ആലപിച്ചു. പ്രവീൺ പാലക്കീൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളിയോടൻ അധ്യക്ഷത വഹിച്ചു. പ്രവാസി ബുക്‌സ് സംഘടിപ്പിച്ച ചടങ്ങിൽ ഇസ്മായിൽ മേലടി, ഇ.കെ. ദിനേശൻ, ഗീത മോഹൻ, സഹർ അഹമ്മദ്, ജാസ്മിൻ സമീർ, സാനിയോ ദോഫനെ, ദൃശ്യ ഷൈൻ, റസീന. കെ.പി, ധന്യ അജിത്, സൗമ്യ പ്രവീൺ എന്നിവർ ആശംസകളർപ്പിച്ചു. എഴുത്തും ജീവിതവും എന്ന വിഷയത്തിൽ അനീഷ സദസ്സുമായി സംവദിച്ചു. കവി അനൂപ് ചന്ദ്രൻ, നിസാർ ഇബ്രാഹിം, ഗോപിനാഥ്, സൈഫുദ്ധീൻ ആദികടലായി, ഇസ്മായിൽ കൂളത്ത്, ഹമീദ് കാലിക്കറ്റ്, അഫ്‌സൽ തുടങ്ങി സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

Tags

Latest News