ബാഴ്‌സലോണ - സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ ഫിക്‌സ്ചര്‍ അവരുടെ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. സൗദി അറേബ്യയാണ് സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആതിഥേയര്‍. ഇത്തവണ റിയാദിലാണ് മത്സം.
ബാഴ്‌സലോണ ഒസസൂനയെയും റയല്‍ മഡ്രീഡ് നഗരവരികളായ അത്‌ലറ്റിക്കൊ മഡ്രീഡിനെയും സെമിഫനലില്‍ നേരിടും. കോപ ഡെല്‍റേ ചാമ്പ്യന്മാരായ റയലും അത്‌ലറ്റിക്കോയും തമ്മിലുള്ള മത്സരം ജനുവരി 10 നാണ്. ലീഗ് ചാമ്പ്യന്മാരായ ബാഴ്‌സലോണ പിറ്റേന്ന് സ്പാനിഷ് കപ്പ് റണ്ണേഴ്‌സ്അപ്പായ ഒസസൂനയുമായി ഏറ്റുമുട്ടും.
ഫൈനല്‍ ജനുവരി 14 നാണ്. അന്നസ്‌റിന്റെ അല്‍അവ്വല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് എല്ലാ കളികളും. 2019 മുതല്‍ സ്പാനിഷ് സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്ക് സൗദിയാണ് വേദിയൊരുക്കുന്നത്. കോവിഡ് കാരണം 2020-21 ലെ ടൂര്‍ണമെന്റ് സ്‌പെയിനില്‍ തന്നെ നടത്തി.






