ഐറിഷ് സ്വപ്നം തകര്‍ത്ത്  ഡച്ചിന് എട്ടാം കിരീടം

വനിതാ ലോകകപ്പ് ഹോക്കിയിലെ അയര്‍ലന്റിന്റെ സ്വപ്നമുന്നേറ്റം അവസാനിപ്പിച്ച് നെതര്‍ലാന്റ്‌സ് റെക്കോര്‍ഡായ എട്ടാം കിരീടം സ്വന്തമാക്കി. മറുപടിയില്ലാത്ത ആറു ഗോളിന് അവര്‍ അയര്‍ലന്റിനെ തരിപ്പണമാക്കി. പ്രതിരോധമായിരുന്നു ടൂര്‍ണമെന്റില്‍ അയര്‍ലന്റിന്റെ ശക്തിയെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കു മുന്നില്‍ വിലപ്പോയില്ല. ആറ് വ്യത്യസ്ത കളിക്കാര്‍ സ്‌കോര്‍ ചെയ്തു. കഴിഞ്ഞ 32 കളികളിലായി നെതര്‍ലാന്റ്‌സ് പരാജയമറിഞ്ഞിട്ടില്ല. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍മാരില്‍ ആദ്യ നാലു പേരും ഡച്ച് ടീമില്‍ നിന്നാണ്. എട്ട് ഗോളുമായി കിറ്റി വാന്‍ മെലെ ടോപ്‌സ്‌കോററായി. 
ഡോക്ടര്‍മാരും അഭിഭാഷകരുമൊക്കെയടങ്ങുന്ന അയര്‍ലന്റ് ടീം ഫൈനലില്‍ കനത്ത തോല്‍വി വാങ്ങിയെങ്കിലും അഭിമാനത്തോടെയാണ് ലണ്ടന്‍ വിടുക. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയെയും സെമി ഫൈനലില്‍ സ്‌പെയിനിനെയും അവര്‍ തോല്‍പിച്ചു. 


 

Latest News