മുംബൈ - ഈ ലോകകപ്പിനു ശേഷം വിരമിക്കുന്ന ദക്ഷിണാഫ്രിക്കന്‍ ഓപണര്‍ ക്വിന്റന്‍ ഡികോക്ക് ടൂര്‍ണമെന്റിലെ മൂന്നാമത്തെ സെഞ്ചുറി പൂര്‍ത്തിയാക്കി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 101 പന്തിലാണ് ക്വിന്റന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 ഓവറില്‍ 198 റണ്‍സെടുത്തു.
ഓപണര്‍ റീസ ഹെന്‍ഡ്രിക്‌സും (12) റാസി വാന്‍ഡര്‍ഡസിയും (1) പുറത്തായി എട്ടോവറില്‍ രണ്ടിന് 36 ല്‍ ടീം പരുങ്ങുമ്പോഴാണ് ഡികോക്ക് കടിഞ്ഞാണേറ്റെടുത്തത്. മൂന്നാം വിക്കറ്റില്‍ ഡികോക്കും ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്‌റമും (69 പന്തില്‍ 60) 131 റണ്‍സ് ചേര്‍ത്തു. മാര്‍ക്‌റമിനെ എതിര്‍ നായകന്‍ ശാഖിബുല്‍ ഹസനാണ് പുറത്താക്കിയത്. എട്ട് ബൗളര്‍മാരെ മാറിമാറി ഉപയോഗിച്ചിട്ടും ബംഗ്ലാദേശിന് വലിയ വിജയം നേടാന്‍ സാധിച്ചിട്ടില്ല.






