ഫലസ്തീന് സഹായവുമായി ഖത്തർ ഭരണകൂടം

ഫലസ്തീനിലേക്കുള്ള സഹായം ഖത്തർ സായുധ സേനാ വിമാനത്തിൽ അയക്കുന്നു.

ദോഹ- ഫലസ്തീൻ ജനതക്ക് ഖത്തർ ഭരണകൂടം നൽകുന്ന പിന്തുണയുടെ ഭാഗമായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റും നൽകിയ 87 ടൺ ഭക്ഷണവും വൈദ്യ സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിലെ അൽ-അരിഷിലേക്ക് പുറപ്പെട്ടു. ഗാസ മുനമ്പിൽ ഇസ്രായിൽ ബോംബാക്രമണത്തിന്റെ ഫലമായുണ്ടായ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളിൽ അവർക്കാശ്വാസം നൽകുന്നതിനാണിത്.

Tags

Latest News