സിനിമയില്‍നിന്ന് ഇടവേളയോ? ഏയ്... അങ്ങനെയില്ലെന്ന് സാനിയ അയ്യപ്പന്‍

സിനിമയില്‍നിന്ന് താന്‍ ഇടവേള എടുക്കുന്നില്ലെന്ന് നടി സാനിയ അയ്യപ്പന്‍. യു.കെയിലെ യൂണിവേഴ്‌സിറ്റി ഒഫ് ക്രിയേറ്റീവ് ആര്‍ട്‌സില്‍ ബി.എ (ഓണേഴ്‌സ്) ആക്ടിംഗ് ആന്‍ഡ് പെര്‍ഫോമന്‍സ് കോഴ്‌സ് വിദ്യാര്‍ഥിയാണ് ഇപ്പോള്‍ സാനിയ.  സെപ്റ്റംബറില്‍ ക്ലാസ് ആരംഭിച്ചപ്പോള്‍ സാനിയ ലണ്ടനിലേക്ക് പറന്നു.
പഠനത്തിന്റെ ഭാഗമായി മൂന്നുവര്‍ഷം സിനിമയില്‍നിന്ന് ഇടവേള എടുക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരു ഇടവേളയും സിനിമയില്‍നിന്ന് എടുക്കുന്നില്ല. ിനിമയില്‍ തന്നെ ഉണ്ടാവും- സാനിയ പറഞ്ഞു. മിഴില്‍ ആദ്യമായി അഭിനയിച്ച 'ഇറുകപട്ര്  'മികച്ച അഭിപ്രായം നേടുന്നതിന്റെ ആഹ്‌ളാദത്തിലാണ് സാനിയ. ണ്ടാമത്തെ തമിഴ് സിനിമയും റിലീസിന് ഒരുങ്ങുന്നു.'ഇറുകപട്ര് ' റിലീസ് ചെയ്തശേഷം നിരവധി അവസരങ്ങളുണ്ട്. കഥ കേട്ട് നല്ല കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് സാനിയ.

 

Latest News