കോമഡി ചിത്രവുമായി എം.എ.നിഷാദ്, അയ്യര്‍ ഇന്‍ ദുബായില്‍ വന്‍ താരനിര

കൊച്ചി- എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അയ്യര്‍ ഇന്‍ ദുബായില്‍ വന്‍താര നിര.  വെല്‍ത്ത് ഐ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിഘ്‌നേഷ് വിജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുകേഷ്, ഉര്‍വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗാ കൃഷ്ണ, ജാഫര്‍ ഇടുക്കി, അലന്‍സിയര്‍, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സിനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധീഖ്, ജയകുമാര്‍, ഉമാനായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണാ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

1997ല്‍ ഒരാള്‍ മാത്രം എന്ന ചിത്രത്തിലൂടെ നിര്‍മാതാവായി സിനിമാരംഗത്തേക്ക് എത്തിയ എം.എ നിഷാദ് സിനിമാ ജീവിതത്തിന്റെ 25ാം വര്‍ഷത്തില്‍ സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും അയ്യര്‍ ഇന്‍ ദുബായിക്കുണ്ട്. ഒരു മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ എന്നാണ് ചിത്രത്തെ അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്.

സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനും ചേര്‍ന്നാണ് സിനിമയുടെ ഛായാഗ്രഹണം. പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ്, ബികെ ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് ആനന്ദ് മധുസൂദനനാണ് സംഗീതം പകരുന്നത്.
ചിത്രത്തിന്‍്െ മറ്റു അണിയറ പ്രവര്‍ത്തകര്‍ എഡിറ്റര്‍-ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കലാസംവിധാനം- പ്രദീപ് എംവി, മേക്കപ്പ്- സജീര്‍ കിച്ചു, കോസ്റ്റ്യൂംസ് അരുണ് മനോഹര്‍, അസോസിയേറ്റ് ഡയറക്ടര്‍-പ്രകാശ് കെ മധു, പിആര്‍ഒ-എസ്.ദിനേശ്.

 

Latest News