ഗോകുലത്തിന്റെ കളികള്‍ സ്ത്രീകള്‍ക്ക് സൗജന്യമായി കാണാം

കോഴിക്കോട് -രണ്ട് തവണ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി ഏഴാമത്തെ ഐലീഗ്  സീസണിലേക്കുള്ള ടിക്കറ്റ് വില്‍പ്പന തുടങ്ങി. 
കൂടുതല്‍ വനിതാ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തില്‍എല്ലാ ഐ ലീഗ് മത്സരങ്ങള്‍ക്കും സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു.

ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഗോകുലം കേരള എഫ്‌സി ഓഫീസിലും ഗോകുലം മാളിലെ ജികെഎഫ്‌സി മര്‍ച്ചന്‍ഡൈസ് ഷോപ്പിലും എല്ലാ ഗോകുലം ചിട്ടി ഫണ്ട് ഓഫീസുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്.

വിദ്യാര്‍ത്ഥികള്‍ അവരുടെ കോളേജ്/സ്‌കൂള്‍ ഐഡി കാര്‍ഡുകള്‍ കാണിച്ചതിന് ശേഷം കണ്‍സഷന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കണം.

ഓരോ മത്സരത്തിനും ഞങ്ങള്‍ ടിക്കറ്റ് വാങ്ങുന്നവരില്‍ നിന്ന് ലക്കി ഡിപ്പ് എടുക്കും. വിജയികള്‍ക്ക് കണ്ണങ്കണ്ടി ഷോറൂമുകളില്‍ നിന്ന് ഹെയര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 40000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ ലഭിക്കും.

മത്സരത്തിനുള്ള ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്:
ഗാലറി: 100 രൂപ, നോര്‍ത്ത്/സൗത്ത് ഗാലറി: 75 രൂപ, വിദ്യാര്‍ത്ഥികള്‍: 50 രൂപ, വിഐപി: 200 രൂപ, സീസണ്‍ ടിക്കറ്റ് (വിഐപി): 2000 രൂപ, സീസണ്‍ ടിക്കറ്റ്: 1000 രൂപ
ഗോകുലം കേരള എഫ്‌സി കോഴിക്കോട്ടെ ഫുട്‌ബോള്‍ വികസനം ലക്ഷ്യമാക്കി നാല് പുതിയ അക്കാദമികള്‍ തുടങ്ങുകയും, ചേര്‍ത്തലയില്‍  റസിഡന്‍ഷ്യല്‍ അക്കാദമിയും ട്രെയിനിങ് ഗ്രൗണ്ടും തുടക്കം കുറിച്ചു. 
ഗോകുലം കേരള എഫ്‌സി കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതില്‍ വ്യത്യസ്തമായ പ്രൊജക്ടുകള്‍ തുടങ്ങി. കോഴിക്കോട്ടെ യുവ ഫുട്‌ബോള്‍ കളിക്കാര്‍ക്കായി വ്യത്യസ്ത  പരിശീലന പരിപാടികള്‍ ആരംഭിക്കുന്നതിനായി കോഴിക്കോട്ടെ  വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്ലബ്  കരാറില്‍ എത്തി.
കോഴിക്കോട്ടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗോകുലം കേരള എഫ്‌സി കോഴിക്കോട് സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് സ്‌കൂള്‍, കോഴിക്കോട് എച്ച്എംസിഎ അക്കാദമി എന്നിവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. യോഗ്യരായ ഗോകുലം കേരള എഫ്‌സി പരിശീലകരുടെ നേതൃത്വത്തില്‍ അണ്ടര്‍ 13, അണ്ടര്‍ 15, അണ്ടര്‍ 17 എന്നിങ്ങനെ വിവിധ പ്രായ വിഭാഗങ്ങളിലായി കോഴിക്കോട് നഗരത്തിലെ 180 ഓളം ആണ്‍കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്.
വനിതാ ഫുട്‌ബോള്ളില്‍  ഡ15, ഡ17 വിഭാഗങ്ങളിലെ യുവ വനിതാ ഫുട്‌ബോള്‍ താരങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോകുലം കേരള എഫ്‌സി നടക്കാവ് ജിഎച്ച്എസ്എസുമായി സഹകരിച്ചു പരിശീലനം നടത്തുന്നു. ഈ സംരംഭം കോഴിക്കോട് നഗരത്തിലെ ഏകദേശം 50 പ്രതിഭാധനരായ പെണ്‍കുട്ടികള്‍ക്ക് പ്രയോജനം ചെയ്യും. 
കൂടാതെ ഡ21 വനിതാ ടീമിനെ പരിശീലിപ്പിക്കുന്നതിനായി സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരിയുമായി സഹകരിച്ചു ക്യാമ്പ് നടത്തുന്നത്. 
ഈ സംരംഭങ്ങള്‍ക്ക് പുറമേ, ചേര്‍ത്തലയിലെ ഗോകുലം എസ്എന്‍ജിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗോകുലം കേരള എഫ്‌സി ഇതിനകം ഒരു റസിഡന്‍ഷ്യല്‍ അക്കാദമി സ്ഥാപിച്ചു. വനിതാപുരുഷ റിസര്‍വ് ടീമുകളുടെ പരിശീലന ഗ്രൗണ്ടും മത്സരങ്ങളുടെ വേദിയും  11എ സൈഡ് പിച്ച് നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ നടന്നുവരികയാണ്.  
ചടങ്ങില്‍ പങ്കെടുത്തവര്‍: ഗോകുലം ഗോപാലന്‍, ബി അശോക് കുമാര്‍ (സിഇഒ ), ടി പി ദാസന്‍, ഷാജേഷ് കുമാര്‍ (കെ ഡി എഫ്  എ സെക്രട്ടറി), സിറാജ് എം കെ (കെ ആര്‍ എസ് എം ഡി ), രേഖ പി പി (സ്‌പോര്‍ട്‌സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, കോര്പറേഷന്), വി സി പ്രവീണ്‍ (ഗോകുലം കേരള എഫ് സി പ്രസിഡന്റ്).
 

Latest News