ഐ ലീഗ് കളറാക്കാന്‍ ഗോകുലം;  പുതിയ ജഴ്‌സി, പുതിയ ക്യാപ്റ്റന്‍

കോഴിക്കോട-രണ്ട് തവണ ഐ ലീഗ് ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സി വരാനിരിക്കുന്ന സീസണിലേക്കുള്ള തങ്ങളുടെ ഹോം, എവേ ജഴ്‌സികള്‍ കോഴിക്കോട് മലബാര്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 
ഗോകുലം കേരള എഫ് സിയുടെ ആദ്യത്തെ കളി ഒക്ടോബര്‍ 28ന് കോഴിക്കോട് ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തിലെ ഫ്‌ളഡ്‌ലൈറ്റിന് കീഴില്‍ രാത്രി ഏഴു മണിക്ക് ഐ ലീഗിലെ പുതുമുഖ ടീമായ ഇന്റര്‍ കാശിക്ക് എതിരെ നടക്കും.  
സ്പാനിഷ് സ്‌െ്രെടക്കര്‍ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് മലബാറിയന്‍ ടീമിനെ നയിക്കും
ഗോകുലം കേരള എഫ്‌സി സ്പാനിഷ് സ്‌െ്രെടക്കര്‍  അലജാന്‍ഡ്രോ സാഞ്ചസിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു, പ്രശസ്തമായ ഡ്യൂറന്‍ഡ് കപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം ആത്മവിശ്വാസത്തോടെയാണ് ഐ ലീഗ് കാമ്പെയ്‌നിലേക്ക് പ്രവേശിക്കുന്നത്.
മൂന്നാം തവണയും ഐലീഗ് കിരീടം നേടുക എന്ന ദൃഢമായ ലക്ഷ്യത്തോടെ, ഐഎസ്എല്ലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പാക്കാനുള്ള തീരുമാനത്തിലാണ് ടീം.
സ്പാനിഷ് കോച്ച് ഡൊമിംഗോ ഒറാമാസ് പരിശീലിപ്പിക്കുന്ന 25 അംഗ സ്‌ക്വാഡില്‍ പ്രതിഭകളുടെ കിടിലന്‍ സമ്മിശ്രമാണ്, കേരളത്തില്‍ നിന്നുള്ള 11 സ്വദേശ കളിക്കാരും അഞ്ച് വിശിഷ്ട വിദേശ കളിക്കാരും ഉള്‍പ്പെടുന്നു,
ആവേശകരമായ മത്സരത്തിന്റെ ആമുഖമായി, പ്രശസ്ത സംഗീത ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 4:30 മുതല്‍ സംഗീത വിരുന്നു ഒരുക്കും.  
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കിക്ക് ഓഫ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് വൈകിട്ട് 7 മണിക്കാണ്. ആദ്യ മത്സരത്തില്‍ നടന്‍ ദിലീപ് മുഖ്യാതിഥിയാകും.
ഏഗഎഇ ഐലീഗ് സ്‌ക്വാഡ്
ഗോള്‍കീപ്പര്‍മാര്‍: അവിലാഷ് പോള്‍, ബിഷോര്‍ജിത് സിംഗ്, ദേവാന്‍ഷ് ദബാസ്
ഡിഫന്‍ഡര്‍മാര്‍: അമീനൗ ബൗബ (കാമറൂണ്‍), അഖില്‍ പ്രവീണ്‍, സലാം രഞ്ജന്‍, അബ്ദുള്‍ ഹക്കു, അനസ് എടത്തൊടിക, വികാസ് സൈനി, നിധിന്‍ കൃഷ്ണ, മുഹമ്മദ് ഷഹീഫ്, രാഹുല്‍ ഖോഖര്‍, ജോണ്‍സണ്‍ സിംഗ്.
മിഡ്ഫീല്‍ഡര്‍മാര്‍: എഡു ബേഡിയ (സ്‌പെയിന്‍), ബാസിത് അഹമ്മദ്, റിഷാദ് പിപി, ക്രിസ്റ്റി ഡേവിസ്, അഭിജിത്ത് കെ, നിലി പെര്‍ഡോമ (സ്‌പെയിന്‍), കൊമ്‌റോണ്‍ തുര്‍സുനോവ് (താജിക്കിസ്ഥാന്‍), ശ്രീക്കുട്ടന്‍ വിഎസ്, നൗഫല്‍ പിഎന്‍, അസ്ഫര്‍ നൂറാനി, സെന്തമില്‍ എസ്.
ഫോര്‍വേഡുകള്‍: സൗരവ്, ഷിജിന്‍ ടി, അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് (സ്‌പെയിന്‍), ജസ്റ്റിന്‍ ഇമ്മാനുവല്‍ (നൈജീരിയ)
ടീം ഒഫീഷ്യല്‍സ്: ഡൊമിംഗോ ഒറാമസ് (മുഖ്യ പരിശീലകന്‍), ഷെരീഫ് ഖാന്‍ (അസിസ്റ്റന്റ് കോച്ച്), ക്രിസ്റ്റ്യന്‍ റോഡ്രിഗസ് ഡയസ് (അസിസ്റ്റന്റ് കോച്ച്), മനീഷ് ടിംസിന (ഗോള്‍കീപ്പര്‍ കോച്ച്), അരുണ്‍ ജോസഫ് (ടീം മാനേജര്‍), മുഹമ്മദ് ആദില്‍ (ഫിസിയോതെറാപ്പിസ്റ്റ്), ശ്രീരാഗ് എംവി (മസ്സര്‍), ആരിഫ് റഹ്മാന്‍ (കിറ്റ് മാനേജര്‍)

Latest News