റയലിനെ തളച്ച് റാമോസിന്റെ സെവിയ

ബാഴ്‌സലോണ - ദീര്‍ഘകാലം റയല്‍ മഡ്രീഡിനെ നയിച്ച സെര്‍ജിയൊ റാമോസ് അവര്‍ക്കെതിരെ ഇറങ്ങിയ സ്പാനിഷ് ലീഗ് മത്സരത്തില്‍ സെവിയ 1-1 സമനില നേടി. മുപ്പത്തേഴുകാരന്റെ ബാല്യകാല ക്ലബ്ബാണ് സെവിയ. പഴയ ക്ലബ്ബിനെതിരെ പതിവ് പോലെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്നു റാമോസ്.  സെവിയയില്‍ തിരിച്ചെത്തിയ ശേഷം റയലിനെതിരെ റാമോസിന്റെ ആദ്യ മത്സരമാണ് ഇത്. 
എഴുപത്തിനാലാം മിനിറ്റില്‍ ഡാവിഡ് ആലബയുടെ സെല്‍ഫ് ഗോളില്‍ സെവിയയാണ് ലീഡ് ചെയ്തത്. നാലു മിനിറ്റിനു ശേഷം ഡാനി കര്‍വഹാലിന്റെ ഹെഡറിലൂടെ റയല്‍ ഗോള്‍ മടക്കി. 
 

Latest News