പിതാവ് ഉപദ്രവിച്ചിരുന്നുവെന്ന് ആരോപിച്ച് ഒളിംപിക് ചാമ്പ്യന്‍

ഓസലൊ -പിതാവും മുന്‍ കോച്ചുമായ ഗ്യെര്‍ടിന് കീഴില്‍ ഭയാനകമായ കുട്ടിക്കാലമാണ് തങ്ങള്‍ ചെലവിട്ടിരുന്നതെന്ന് ഒളിംപിക് 1500 മീറ്റര്‍ ചാമ്പ്യന്‍ ജേക്കബ് ഇന്‍ഗബ്രിസ്റ്റനും സഹോദരന്മാരായ ഹെന്റിക്, ഫിലിപ് എന്നിവരും ആരോപിച്ചു. പേടിപ്പെടുത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഏകാധിപത്യ സ്വഭാവമായിരുന്നു -ജേക്കബ് പറഞ്ഞു. 2021 ലെ ഒളിംപിക്‌സ് വരെ സഹോദരന്മാരെ പിതാവാണ് പരിശീലിപ്പിച്ചിരുന്നത്. 
ഒരു പരിധി വരെ ഞങ്ങള്‍ അത് അംഗീകരിച്ചിരുന്നു. വലുതായാല്‍ എല്ലാം അവസാനിക്കുമെന്ന് കരുതി. പക്ഷെ രണ്ടു വര്‍ഷം മുമ്പ് ആ സ്വഭാവം അദ്ദേഹം ആവര്‍ത്തിച്ചു. അതോടെയാണ് അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്- ഏറ്റവും ഇളയവനായ ജേക്കബ് പറഞ്ഞു. ഇരുപത്തിമൂന്നുകാരന്‍ രണ്ടു തവണ 5000 മീറ്ററില്‍ ലോക ചാമ്പ്യനായിരുന്നു. സഹോദരന്മാര്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായി. 
താന്‍ പൂര്‍ണതയുള്ള പിതാവോ ഭര്‍ത്താവോ അല്ലെങ്കിലും അക്രമങ്ങളില്‍ വിശ്വസിച്ചിട്ടില്ലെന്ന് പിതാവ് വിശദീകരിച്ചു.
 

Latest News