മനാമ- ഒ.ഐ.സി.സി ബഹ്റൈൻ മലപ്പുറം ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ, കെ.പി.സി.സിയുടെ നിർദേശ പ്രകാരമാണ് ബഹ്റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവർ നേതൃത്വം നൽകി. മനാമ കെ.സി.എ ഹാളിൽ നടന്ന മലപ്പുറം ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നാണ് ഇവർ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
മലപ്പുറം ജില്ലയിൽ നിന്നുള്ള ദേശീയ സമതി അംഗം ആയി ചെമ്പൻ ജലാലിനെയും ജില്ലാ പ്രസിഡന്റായി റംഷാദ് അയിലക്കാട്, ജില്ലാ ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് പടിക്കൽ, ട്രഷറർ ആയി ബഷീർ തറയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി മുഹമ്മദ് കാരി, മുഹമ്മദ് റസാഖ്, മണികണ്ഠൻ കുന്നത്ത്, ഷാഹിദ് അരിക്കുഴിയിൽ എന്നിവരും സെക്രട്ടറിമാരായി സതീഷ്, സുമേഷ് പനച്ചോത്തിൽ, ബൈജു, രാജേഷ് വർഗീസ്, നൗഫൽ, നസീബ കരീം, ഷാനവാസ് പരപ്പൻ എന്നിവരെയും തെരഞ്ഞെടുത്തു.
ചാരിറ്റി വിഭാഗം സെക്രട്ടറിയായി അബൂബക്കർ വെളിയംകോട്,
കൾച്ചറൽ വിഭാഗം സെക്രട്ടറിയായി സ്വരാജ്, സ്‌പോർട്‌സ് വിഭാഗം സെക്രട്ടറിയായി അബ്ദുൽ കരീം, അസിസ്റ്റന്റ് ട്രഷറർ ആയി ഉമ്മർ പെരിന്തൽമണ്ണയെയും തെരഞ്ഞെടുത്തു. വനിതാ വിഭാഗം കൺവീനർ ആയി സബാ രഞ്ജിത്ത്, ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി റിയാസ് ബാബു, സക്കീർ, പ്രകാശ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.






