ബയേണ്‍ ഇസ്രായിലിനൊപ്പം, മര്‍സൂയിയെ വിലക്കില്ല

മ്യൂണിക് - ഫലസ്തീന്റെ പോരാട്ടത്തെ പിന്തുണക്കുകയും ഭീകരതയെയും വെറുപ്പിനെയും അക്രമത്തെയും എതിര്‍ക്കുകയും ചെയ്ത മൊറോക്കോയുടെ റൈറ്റ് ബാക്ക് നുസൈര്‍ മര്‍സൂയിയെ കളിയില്‍ നിന്ന് വിലക്കേണ്ടതില്ലെന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക് തീരുമാനിച്ചു. ജര്‍മനിയിലെ ജൂതന്മാര്‍ക്കൊപ്പവും ഇസ്രായിലിനൊപ്പവുമാണ് ക്ലബ്ബെന്നും കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും കൊല ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ക്ലബ്ബ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിക്കുന്നതായും ക്ലബ്ബ് അറിയിച്ചു. മര്‍സൂയിയുമായി ക്ലബ്ബ് പ്രതിനിധികള്‍ ദീര്‍ഘമായി സംസാരിച്ചു. ഇരുപത്തഞ്ചുകാരന്‍ ഫലസ്തീനെ അനുകൂലിക്കുന്ന നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. 
യുദ്ധത്തെയും ഭീകരതയെയും എതിര്‍ക്കുകയെന്നത് മനുഷ്യസ്‌നേഹി എന്ന നിലയില്‍ തന്റെ കടമയാണെന്ന് മര്‍സൂയി പറഞ്ഞു. തന്റെ പോസ്റ്റുകള്‍ ആര്‍ക്കെതിരെയും വിദ്വേഷം സൃഷ്ടിക്കാനല്ലെന്നും മര്‍സൂയി പറഞ്ഞു. 

 

Latest News