ലോകകപ്പ് അമ്പയറിംഗിനെതിരെ ഓസ്‌ട്രേലിയന്‍ ഓപണര്‍

ബംഗളൂരു - ലോകകപ്പിലെ അമ്പയറിംഗിനെതിരെ ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാണര്‍. ബോള്‍ ട്രാക്കിംഗ് ടെക്‌നോളജി ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്ന് വാണര്‍ സംശയം പ്രകടിപ്പിച്ചു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ വാണര്‍ എല്‍.ബി.ഡബ്ല്യു ആയതായി ഫീല്‍ഡ് അമ്പയര്‍ ജോയല്‍ വില്‍സന്‍ പ്രഖ്യാപിച്ചപ്പോള്‍ ബാറ്റര്‍ അപ്പോള്‍ തന്നെ റിവ്യൂ ചെയ്ത്. ബോള്‍ ട്രാക്കിംഗില്‍ താന്‍ എല്‍.ബിയാണെന്ന് സ്ഥിരീകരണം വന്നപ്പോള്‍ വാണറുടെ അവിശ്വസനീയ ഭാവം വ്യക്തമായിരുന്നു. രോഷാകുലനായാണ് ഓപണര്‍ ക്രീസ് വിട്ടത്. 
കളിക്കാരുടെ പേര് പറയുമ്പോള്‍ അവരുടെ ബാറ്റിംഗ്, ബൗളിംഗ് കണക്കുകള്‍ സ്‌ക്രീനില്‍ കാണിക്കുന്നതു പോലെ ഇനി അമ്പയര്‍മാര്‍ എത്ര വിധികള്‍ തെറ്റിച്ചുവെന്നും കാണിക്കണമെന്ന് വാണര്‍ ആവശ്യപ്പെട്ടു. ഹോക് ഐ പോലുള്ള ബോള്‍ ട്രാക്കിംഗ് സംവിധാനങ്ങള്‍ എങ്ങനെയാണ് പന്തിന്റെ ഗതി മനസ്സിലാക്കുന്നതെന്ന് കളിക്കാരോട് ഇതുവരെ ആരും വിശദീകരിച്ചു കൊടുത്തിട്ടില്ലെന്നും ഓപണര്‍ പറഞ്ഞു. 

Latest News