ദക്ഷിണാഫ്രിക്കയെ  തോല്‍പിച്ചത് സ്വന്തം താരം

ധര്‍മശാല - ലോകകപ്പില്‍ ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത് ദക്ഷിണാഫ്രിക്കന്‍ താരം. ദക്ഷിണാഫ്രിക്കന്‍ ജഴ്‌സിയില്‍ 26 മത്സരങ്ങള്‍ കളിച്ച റുളോഫ് വാന്‍ഡര്‍മെര്‍വാണ് ലോകകപ്പ് ചരിത്രത്തിലെ വന്‍ അട്ടിമറികള്‍ക്കൊന്നിന് ചുക്കാന്‍ പിടിച്ചത്. 2009 ല്‍ ഓസ്‌ട്രേലിയക്കെതിരെ മാന്‍ ഓഫ് ദ മാച്ചായി ദക്ഷിണാഫ്രിക്കക്കു വേണ്ടി അരങ്ങേറിയ വാന്‍ഡര്‍മെര്‍വ് അവര്‍ക്കു വേണ്ടി 13 ഏകദിനങ്ങളും 13 ട്വന്റി20 യും കളിച്ചു. ഒരു വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്ന് പുറത്തായി. പിന്നീട് നെതര്‍ലാന്റ്‌സ് പൗരത്വം നേടുകയും 2015 ല്‍ അവര്‍ക്കു വേണ്ടി അരങ്ങേറുകയും ചെയ്തു  
വാന്‍ഡര്‍മെര്‍വ് ഉള്‍പ്പെടെ ഡച്ച് ടീമിലെ അഞ്ച് പേര്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ചവരാണ്. ബാറ്റര്‍മാരായ കോളിന്‍ അക്കര്‍മാനും സൈബ്രാന്റ് എംഗല്‍ബ്രെറ്റും ദക്ഷിണാഫ്രിക്കയില്‍ വെസ്റ്റേണ്‍ പ്രോവിന്‍സിന്റെ കളിക്കാരായിരുന്നു. 

Latest News