ലഖ്‌നൗ - ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ അട്ടിമറി വിജയത്തില്‍ പുറത്തായപ്പോള്‍ രോഷം പ്രകടിപ്പിച്ച് ബൗണ്ടറി വരയിലും പുറത്തുള്ള കസേരയിലും ബാറ്റ് കൊണ്ടടിച്ചതിന് അഫ്ഗാനിസ്ഥാന്‍ ഓപണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ ഐ.സി.സി താക്കീത് ചെയ്തു. ഗുര്‍ബാസിന്റെ 80 റണ്‍സായിരുന്നു അഫ്ഗാന്‍ ഇന്നിംഗ്‌സിന്റെ അടിത്തറ. ഇബ്രാഹിം സദ്‌റാനുമായി ഓപണിംഗ് വിക്കറ്റില്‍ 114 റണ്‍സ് ചേര്‍ത്ത ശേഷം പത്തൊമ്പതാം ഓവറില്‍ ഗുര്‍ബാസ് റണ്ണൗട്ടാവുകയായിരുന്നു.






