സന്തോഷ് ട്രോഫി: കേരളത്തെ ഞെട്ടിച്ച് ഗോവ ഫൈനല്‍ റൗണ്ടില്‍

മഡ്ഗാവ് - കേരളത്തെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഗോവ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിലെത്തി. ആദ്യ മൂന്നു കളികളും ജയിച്ച കേരളത്തിന് ഫൈനല്‍ റൗണ്ട് ഉറപ്പാക്കാന്‍ സമനില മതിയായിരുന്നു. മറ്റു ഗ്രൂപ്പുകളിലെ ഫലങ്ങള്‍ കൂടി ആശ്രയിച്ചേ കേരളത്തിന് അരുണാചല്‍പ്രദേശില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് ബെര്‍ത്ത് ലഭിക്കൂ. അമ്പത്തെട്ടാം മിനിറ്റില്‍ ത്രിജോയ് സിംഗാണ് ഗോവയുടെ വിജയ ഗോളടിച്ചത്. 
നാലു കളികളില്‍ 10 പോയന്റുമായി ഗോവ ഗ്രൂപ്പ് എ-യില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മൂന്നു കളികള്‍ ജയിച്ച കേരളത്തിന് ഒമ്പത് പോയന്റാണ്. കേരളം 3-0 ന് ഗുജറാത്തിനെയും 6-1 ന് ജമ്മുകശ്മീരിനെയും 3-0 ന് ഛത്തിസ്ഗഢിനെയും തോല്‍പിച്ചിരുന്നു. കേരളം കഴിഞ്ഞ സീസണില്‍ സെമിഫൈനലിലെത്തിയിരുന്നില്ല. 

Latest News