Sorry, you need to enable JavaScript to visit this website.

ഗസയിൽ മരണം 2670 കടന്നു; കാഴ്ചക്കാരാകില്ലെന്ന് ഇറാൻ, 126 സൈനികരെ ഹമാസ് ബന്ദിയാക്കിയെന്ന് ഇസ്രായേൽ

ടെൽഅവീവ് - ഫലസ്തീനികൾക്കു നേരെയുള്ള യുദ്ധം പത്താം ദിവസത്തിൽ എത്തിനിൽക്കേ ഗസയ്ക്കു നേരെയുള്ള ആക്രമണം കൂടുതൽ കനപ്പിക്കുമെന്ന് ആവർത്തിച്ച് ഇസ്രായേൽ. 600-ലേറെ കുട്ടികൾ ഉൾപ്പെടെ 2670 ഫലസ്തീനികൾ ഇതിനകം കൊല്ലപ്പെട്ടതായാണ് റിപോർട്ട്. പതിനായിരത്തിലേറെ പേർക്ക് പരുക്കുണ്ട്. ഏതാണ്ട് പത്ത് ലക്ഷത്തോളം ഫലസ്തീനികൾ വീടും പരിസരവും ഉപേക്ഷിക്കാൻ നിർബന്ധിതരായിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്കടക്കം ഈജിപ്തിലേക്ക് കടക്കുന്നതിനായി റഫ അതിർത്തി ഇന്ന് തുറന്നേക്കുമെന്നും റിപോർട്ടുകളുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 ഇസ്രായേലിന് നേർക്കുള്ള ഹമാസ് ആക്രമണത്തിൽ 286 സൈനികർ ഉൾപ്പെടെ 1400 പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതിനിടെ, 126 സെനികരെ ഹമാസ് ബന്ദികളാക്കിയെന്ന് ഇസ്രായേൽ സ്ഥിരീകരിച്ചു. എന്നാൽ, അതിർത്തി കടന്ന് ഇസ്രായേലിലെത്തിയ ഹമാസ് സായുധ സംഘം ബന്ധികളാക്കിയ പൗരന്മാരുടെ എണ്ണമോ മറ്റ് വിവരങ്ങളോ സ്ഥിരീകരിക്കാൻ ഇസ്രയേലിനായിട്ടില്ല. ഇവരെ ഗസയിലെ ഭൂഗർഭ അറകളിലേക്ക് മാറ്റിയിരിക്കാമെന്നാണ് ഇസ്രായേൽ കരുതുന്നത്. 
 അതിനിടെ, യുദ്ധം നിർത്താൻ യു.എൻ അടിയന്തരമായി ഇടപെടണമെന്ന് ബ്രസീൽ, റഷ്യ അടക്കമുള്ള രാഷ്ട്രങ്ങൾ ആവശ്യപ്പെട്ടു. ഗസയിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ കാഴ്ച്ചക്കാരാവില്ലെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മുന്നറിയിപ്പ് നൽകി. ഗസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കമമെന്നും നാസികൾ ചെയ്തത് ഇപ്പോൾ ഇസ്രായേൽ ആവർത്തിക്കുകയാണെന്നും ഇറാൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. അതേസമയം, യുദ്ധത്തിലേക്ക് എടുത്തുചാടിയാൽ ഹിസ്ഹുല്ല അനുഭവിക്കുമെന്ന് ഇസ്രായേലും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിൽ രംഗം കൂടുതൽ കനക്കുകയാണ്. യു.എൻ ഇടപെടലിൽ മാത്രമാണ് സമാധാന പ്രതീക്ഷകൾ. അത് എത്രത്തോളം വൈകുന്നുവോ അത്രത്തോളം ഫലസ്തീനിലെ കെടുതികൾ വർധിച്ചുകൊണ്ടേയിരിക്കും.

Latest News