Sorry, you need to enable JavaScript to visit this website.

'ലീഗ് സെക്രട്ടറിയായാൽ മതി, വഹാബി വക്താവാകേണ്ട'; പി.എം.എ സലാമിന് എസ്.കെ.എസ്.എസ്.എഫിന്റെ മുന്നറിയിപ്പ്

Read More

കോഴിക്കോട് - മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ സലാമിന് മുന്നറിയിപ്പുമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗം. സമസ്തയും ലീഗുമായി ബന്ധപ്പെട്ട വിവാദത്തിൽ ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പി.എം.എ സലാം നടത്തിയ പരാമർശം ചൂണ്ടാക്കിട്ടിയാണ് വിമർശം.
 'എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ആരാണെന്ന് പോലും ഇപ്പോൾ ആർക്കുമറിയാത്ത സാഹചര്യമാണെന്നും കുഴപ്പണ്ടാവുമ്പോഴും ഒപ്പിടുമ്പോഴും മാത്രമാണ് പേരറിയുന്നതെന്നുമായിരുന്നു' പി.എം.എ സലാമിന്റെ പരിഹാസം. ഇതിന് മറുപടിയെന്നോണമാണ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങളാണിപ്പോഴത്തെ പ്രസിഡന്റ് എന്ന് ഓർമിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഫെയ്‌സ് ബുക്കിൽ കുറിപ്പിട്ടത്. എസ്.കെ.എസ്.എസ്.എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി, വഹാബി വക്താവാകേണ്ടെന്നും റഷീദ് ഫൈസി ഓർമിപ്പിച്ചു.
 പാണക്കാട് സയ്യിദ് ഹമീദലി തങ്ങളെ കൊച്ചാക്കുന്ന പ്രസ്താവനയാണ് പി.എം.എ സലാമിന്റേതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഒ.പി അഷ്‌റഫും പ്രതികരിച്ചു. വഹാബിസം തലയിൽ കയറിയ സലാം പലതും വിളിച്ചുപറയുന്നു. കോമാളി വേഷം കെട്ടിയവർക്ക് ലൈസൻസ് നല്കി കളി കാണുന്നവർ മൗനം വെടിയണമെന്നും ജനകീയ വിചാരണയിൽ പരാജയം ഏറ്റു വാങ്ങേണ്ടിവരുമെന്നും ഒ.പി അഷ്‌റഫ് ഓർമിപ്പിച്ചു.

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽസെക്രട്ടറി റഷീദ് ഫൈസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


എസ് കെ എസ് എസ് എഫിന് ആദരണീയരായ സാദിഖലി ശിഹാബ് തങ്ങൾ പതിനാല് വർഷം പ്രസിഡന്റ് സ്ഥാനം വഹിച്ചു. ശേഷം അബ്ബാസലി ശിഹാബ് തങ്ങൾ ഈ പ്രസ്ഥാനത്തെ നയിച്ചു. ഇപ്പോൾ ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്നു. മൂന്നു പേരും ഇപ്പോഴും ഞങ്ങൾക്ക് നേതാക്കൾ തന്നെയാണ്.
 എസ് കെ എസ് എസ് എഫിന്റെ പ്രസിഡന്റ് ആരാണെന്ന് സലാം സാഹിബിനറിയില്ലെങ്കിൽ അത് അദ്ദേഹത്തിന്റെ മനോനില കൂടിയാണ് വെളിവാക്കുന്നത്. അല്പം കൂടുന്നുണ്ട്. പാകത്തിന് മതി. പാർടി സെക്രട്ടറി ആയാൽ മതി, വഹാബി വക്താവാകേണ്ട.

Latest News