ന്യൂഡല്‍ഹി- ഫലസ്തീനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രായേലിന് ഇന്ത്യ നല്‍കിയ പിന്തുണക്ക് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ നൂര്‍ ഗിലോണ്‍ നന്ദി രേഖപ്പെടുത്തി. ഹമാസിനെ അപലപിക്കുകയും പിന്തുണ നല്‍കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയില്‍ നിന്ന് തള്‍ക്ക് ലഭിച്ച പിന്തുണ മറക്കില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് ഗിലോണ്‍ പറഞ്ഞു.
ഇന്ത്യന്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐ. ഡി. എഫ്) മറ്റൊരു പതിപ്പ് ഉണ്ടാകാമെന്നും അംബാസഡര്‍ ഗിലോണ്‍ പറഞ്ഞു. ഇസ്രായേലിന് പിന്തുണയുമായി മന്ത്രിമാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും വ്യവസായികളില്‍ നിന്നും തനിക്ക് ഫോണ്‍ കോളുകള്‍ ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
ഇസ്രായേല്‍ എംബസിയുടെ സോഷ്യല്‍ മീഡിയ നോക്കാനും അവിടെ ഇന്ത്യക്കാരുടെ സന്നദ്ധപ്രവര്‍ത്തകരുമായി തനിക്ക് മറ്റൊരു ഐ. ഡി. എഫ് ഉണ്ടാകാമെന്നും താനതിന് മുന്‍കൈ എടുക്കണമെന്നാണ് എല്ലാവരും പറയുന്നതെന്നും ഇസ്രായേലിനായി പോരാടാന്‍ താന്‍ ആഗ്രഹിക്കുന്നതായും ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള അടുപ്പം വിശദീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.