കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സര്‍വീസ്, എയര്‍ ഇന്ത്യയുടെ പുതിയ ഷെഡ്യൂള്‍

മനാമ-എയര്‍ ഇന്ത്യ ബഹ്‌റൈനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകളുടെ വിന്റര്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു.
കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സര്‍വിസുണ്ടാകും. കൊച്ചിയിലേക്ക് ഞായര്‍, തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായര്‍, ബുധന്‍ ദിവസങ്ങളിലും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. മംഗളൂരു, കണ്ണൂര്‍ റൂട്ടില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ഒരു സര്‍വിസ് ഉണ്ടാകും. ദല്‍ഹിയിലേക്ക് എല്ലാ ദിവസവം സര്‍വിസുണ്ട്. പുതിയ ഷെഡ്യൂള്‍ ഒക്ടോബര്‍ 29ന് നിലവില്‍ വരും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കോഴിക്കോട്ടേക്ക് നിലവില്‍ അഞ്ചു ദിവസമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുള്ളത്. ഇതാണ് എല്ലാ ദിവസവുമായി മാറുന്നത്. കൊച്ചിയിലേക്ക് രണ്ടു ദിവസം മാത്രമാണ് നിലവില്‍ ഡയറക്ട് സര്‍വിസ്. ഇത് നാലായി മാറും. ദല്‍ഹിയിലേക്കുള്ള സര്‍വിസ് നിലവില്‍ ആറായിരുന്നു. പുതിയ ഷെഡ്യൂളില്‍ ഇത് പ്രതിദിന സര്‍വീസമായി മാറും. സര്‍വിസുകളുടെ സമയവിവരങ്ങള്‍ അടുത്ത ദിവസം പ്രഖ്യാപിക്കും.

 

Latest News