അഹമ്മദാബാദ് -ലോകകപ്പിന് പാക്കിസ്ഥാന്‍കാരായ ആരാധകര്‍ക്ക് ഇന്ത്യ വിസ അനുവദിക്കാത്തതില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം നിരാശ പ്രകടിപ്പിച്ചു. ലോകമെങ്ങുമുള്ള പാക്കിസ്ഥാന്‍കാര്‍ക്ക് ലോകകപ്പിന് വിസ കിട്ടാന്‍ പ്രയാസം നേരിടുകയാണ്. വലിയ സ്റ്റേഡിയങ്ങളില്‍ പാക്കിസ്ഥാന് ടീം കളിച്ചിട്ടുണ്ടെന്ന് അസം പറഞ്ഞു. എന്നാല്‍ അഹമ്മദാബാദില്‍ പാക്കിസ്ഥാനെ ഏതാണ്ട് ഗാലറി മുഴുവന്‍ ഇന്ത്യക്കാരായിരിക്കും. ഇന്ത്യക്കാരിലും തങ്ങളെ പിന്തുണക്കുന്നവരുണ്ടാവുമെന്ന് അസം പ്രത്യാശിച്ചു.
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരങ്ങളെല്ലാം തോറ്റതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ റെക്കോര്‍ഡുകള്‍ തകരാനുള്ളതാണെന്നും ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ റെക്കോര്‍ഡ് പാക്കിസ്ഥാന് തകര്‍ത്തിട്ടുണ്ടെന്നും പാക് ക്യാപ്റ്റന്‍ പറഞ്ഞു.
ഏഴു വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാന് ടീം ഇന്ത്യയോട് ഇന്ത്യയില്‍ ഏറ്റുമുട്ടാന്‍ പോവുന്നത്. ഇത്തവണ ഗാലറിയും അവര്ക്കെതിരെയുണ്ടാവും. ഗാലറിയില്‍ ആകെയുള്ള പാക്കിസ്ഥാന് ആരാധകന് ടീമിനൊപ്പം എന്നും സഞ്ചരിക്കുന്ന ബഷീര്‍ ചാച്ചയായിരിക്കും. ചാച്ചക്ക് ഇതുവരെ ടിക്കറ്റ് ലഭിച്ചിട്ടില്ല. 2011 ലെ ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാന് മത്സരം ചാച്ച കണ്ടത് ഇന്ത്യന്‍ നായകന് മഹേന്ദ്ര ധോണി സമ്മാനിച്ച ടിക്കറ്റിലാണ്. പി.സി.ബി അധ്യക്ഷന്‍ സാഖ അശ്റഫിന്റെ സമ്മര്‍ദ്ദഫലമായി പാക്കിസ്ഥാന് ജേണലിസ്റ്റുകള്‍ക്ക് മാത്രമേ ഇന്ത്യ വിസ അനുവദിച്ചിട്ടുള്ളൂ. അശ്റഫും കളി കാണാനുണ്ടാവും.






