ഇന്ത്യന്‍ വനിതാ ടീം  സൗദിയില്‍ പരിശീലനത്തിന്

ന്യൂദല്‍ഹി - ഇന്ത്യയുടെ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീം ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റിന് മുന്നോടിയായി സൗദി അറേബ്യയില്‍ പരിശീലനം നടത്തും. ടീം ശനിയാഴ്ച സൗദിയിലേക്ക് തിരിക്കും. ഒളിംപിക് യോഗ്യതാ ടൂര്‍ണമെന്റ് ഈ മാസാവസാനം ഉസ്‌ബെക്കിസ്ഥാനിലാണ്. സൗദിയില്‍ ഏതാനും സന്നാഹ മത്സരങ്ങള്‍ കളിച്ച ശേഷം 23 ന് ടീം ഉസ്‌ബെക്കിസ്ഥാനിലേക്ക് വിമാനം കയറും. 
കഴിഞ്ഞ സന്തോഷ് ട്രോഫി ടൂര്‍ണമെന്റിന്റെ സെമിഫൈനലുകള്‍ക്കും ഫൈനലിനും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ വേദിയൊരുക്കിയിരുന്നു. റിയാദിലാണ് മത്സരങ്ങള്‍ നടന്നത്. 


 

Latest News