അമ്മ ആദ്യം, പിന്നെ പാക്കിസ്ഥാന്‍ -ബുംറ

ന്യൂദല്‍ഹി - കുറേ നാളായി അമ്മയെ കണ്ടിട്ടില്ലെന്നും അവരെ കാണുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും പാക്കിസ്ഥാനെതിരായ കളിയൊക്കെ അതു കഴിഞ്ഞേയുള്ളൂ എന്നും ഇന്ത്യന്‍ പെയ്്‌സ്ബൗളര്‍ ജസ്പ്രീത് ബുംറ. പാക്കിസ്ഥാനെതിരായ മത്സരം ബുംറയുടെ ജന്മനാടായ അഹമ്മദാബാദിലാണ്. കുറേ നാളായി പുറത്തായിരുന്നു, വീട്ടിലെത്തി അമ്മയെ കാണുകയാണ് ആദ്യം ചെയ്യുക -ഇരുപത്തൊമ്പതുകാരന്‍ പറഞ്ഞു. ന്യൂദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെ തോല്‍പിച്ച ശേഷം ഇന്നലെ വൈകിട്ടാണ് ഇന്ത്യന്‍ ടീം അഹമ്മദാബാദിലെത്തിയത്. 
ബുംറക്ക് അഞ്ച് വയസ്സാവും മുമ്പ് അച്ഛന്‍ മരണപ്പെട്ടിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലായ അമ്മ ദാല്‍ജിത്താണ് മകനെ വളര്‍ത്തിയത്. 
അഹമ്മദാബാദില്‍ ടെസ്റ്റ് കളിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ബുംറ അവിടെ ഏകദിനം കളിക്കാനൊരുങ്ങുന്നത്. സ്റ്റേഡിയം നിറയുമെന്നാണ് കരുതുന്നതെന്ന് പെയ്‌സ്ബൗളര്‍ പറഞ്ഞു. ഇവിടെ നടന്ന ഉദ്ഘാടന മത്സരത്തിന് ഗാലറി മിക്കവാറും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

Latest News