ലഖ്നൗ - ദക്ഷിണാഫ്രിക്കയുടെ തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലും സെഞ്ചുറി നേടി. ദക്ഷിണാഫ്രിക്കക്കെതിരെ 90 പന്തിലാണ് ഓപണര്‍ മൂന്നക്കത്തിലെത്തിയത്. ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സിനെ ഡീപ് മിഡ് വിക്കറ്റില്‍ സിക്സറിനുയര്‍ത്തിയാണ് ഡികോക്ക് പത്തൊമ്പതാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒരു പന്തിന് മുമ്പ് സഹതാരം അയ്ദന്‍ മാര്‍ക്റമിനെ കമിന്‍സ് സ്വന്തം ബൗളിംഗില്‍ കൈവിട്ടിരുന്നു. ദക്ഷിണാഫ്രിക്ക മുപ്പത്തൊന്നോവറില് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെടുത്തു.
പലതവണ ജീവന് കിട്ടിയ ക്യാപ്റ്റന്‍ തെംബ ബവൂമയും (55 പന്തില്‍ 35) റാസ വാന്ഡര്ഡസനുമാണ് (30 പന്തില്‍ 26) പുറത്തായത്.
ഡികോക്ക് ഈ ലോകകപ്പിനു ശേഷം വിരമിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി സെഞ്ചുറിയടിക്കാനാവാതെയാണ് ഡികോക്ക് ഈ ലോകകപ്പിനെത്തിയത്.






