ഇന്ത്യxപാക്കിസ്ഥാന്
അഹമ്മദാബാദ്, ശനി 11.30
ന്യൂദല്‍ഹി -ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഓപണര്‍ ശുഭ്മന്‍ ഗില്‍ അഹമ്മദാബാദില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നേക്കും. ചെന്നൈയിലെ ആദ്യ മത്സരത്തിനു ശേഷം ഗില്‍ ഇല്ലാതെയാണ് ഇന്ത്യന്‍ സംഘം ദല്‍ഹിയില്‍ അഫ്ഗാനിസ്ഥാനെ നേരിടാനെത്തിയത്. ഓസ്ട്രേലിയക്കെതിരെയും ഗില്‍ കളിച്ചിരുന്നില്ല. ഗില്‍ ചെന്നൈയില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗില്ലിന്റെ അഭാവത്തില്‍ ഇശാന് കിഷനാണ് രണ്ടു കളിയിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഓപണ്‍ ചെയ്തത്. ടീമിനൊപ്പം ചേരുമെങ്കിലും ശനിയാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിലും ഗില്‍ കളിക്കാനിടയില്ല.
ഈ വര്‍ഷം ഏകദിനങ്ങളില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരനാണ് ഗില്‍, 72.35 ശരാശരിയിലും 105.03 സ്ട്രൈക്ക് റൈറ്റിലും 1230 റണ്‍സ്. അവസാന നാല് ഏകദിനങ്ങളില്‍ രണ്ട് സെഞ്ചുറിയും ഒരു അര്‍ധ സെഞ്ചുറിയുമടിച്ചിരുന്നു.






