റോണോയും പോര്‍ചുഗലും യൂറോ കപ്പിന്റെ പടിവാതിലില്‍

മാഞ്ചസ്റ്റര്‍ - കരിയര്‍ അവസാനിച്ചുവെന്ന് പണ്ഡിറ്റുകള്‍ വിലയിരുത്തി ഒരു വര്‍ഷം പിന്നിടും മുമ്പെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ മറ്റൊരു നേട്ടത്തിന്റെ പടിവാതിലില്‍. വെള്ളിയാഴ്ച സ്ലൊവാക്യയെ തോല്‍പിച്ചാല്‍ പോര്‍ചുഗല്‍ ജര്‍മനിയില്‍ അടുത്ത വര്‍ഷം നടക്കുന്ന യൂറോ കപ്പ് ഫുട്‌ബോളിന് യോഗ്യത നേടുന്ന ആദ്യ ടീമാവും. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് രോഷാകുലനായി ഇറങ്ങിപ്പോവുകയും ഖത്തര്‍ ലോകകപ്പിലെ പോര്‍ചുഗലിന്റെ അവസാന കളികളില്‍ റിസര്‍വ് ബെഞ്ചിലാവുകയും ചെയ്ത ക്യാപ്റ്റന്‍ റൊണാള്‍ഡോക്ക് ഇത് വ്യക്തിപരമായ വലിയ നേട്ടമാണ്. 
ലോക റെക്കോര്‍ഡ് തുകയില്‍ സൗദി അറേബ്യയിലെ അന്നസ്‌റില്‍ ചേര്‍ന്നപ്പോള്‍ തന്റെ രാജ്യാന്തര കരിയര്‍ അവസാനിച്ചുവെന്ന് തീര്‍പ്പെഴുതിയവരെ അമ്പരപ്പിച്ചാണ് റൊണാള്‍ഡൊ മുന്നേറുന്നത്. സൗദി ലീഗിനെ ലോകോത്തര താരങ്ങള്‍ക്ക് പ്രിയങ്കരമാക്കിയ റൊണാള്‍ഡൊ പോര്‍ചുഗല്‍ ടീമിനെ ഏറ്റവും മികച്ച യൂറോ യോഗ്യതാ റൗണ്ടിലൂടെയാണ് നയിച്ചത്. ഗ്രൂപ്പ് ജെ-യില്‍ കളിച്ച ആറു കളികളും പോര്‍ചുഗല്‍ നയിച്ചു.
പോര്‍ചുഗലിനൊപ്പം ഇംഗ്ലണ്ട്, സ്‌കോട്‌ലന്റ് ടീമുകളും യോഗ്യത നേടുന്നതിന്റെ വക്കിലാണ്. 

Latest News