ടീമിലെടുക്കാന്‍ ക്ലബ്ബില്ല, ഹസാഡ് കളി നിര്‍ത്തി

പാരിസ് - റയല്‍ മഡ്രീഡുമായുള്ള കരാര്‍ അവസാനിച്ച ശേഷം ഒരു ക്ലബ്ബുമായും കരാറൊപ്പിടാന്‍ സാധിക്കാതിരുന്ന ബെല്‍ജിയം നായകന്‍ എഡന്‍ ഹസാഡ് വിരമിച്ചു. 16 വര്‍ഷത്തിനും എഴുനൂറിലേറെ മത്സരങ്ങള്‍ക്കും ശേഷം കളി നിര്‍ത്തുകയാണെന്ന് ഹസാഡ് അറിയിച്ചു. 2019 ല്‍ ചെല്‍സിയില്‍ നിന്ന് റെക്കോര്‍ഡ് സ്‌കോറിന് റയലില്‍ ചേര്‍ന്ന ശേഷം മുപ്പത്തിരണ്ടുകാരനെ പരിക്കുകള്‍ നിരന്തരം വേട്ടയാടുകയായിരുന്നു. നാല് സീസണിനിടെ ആകെ കളിച്ചത് 76 മത്സരങ്ങളാണ്. 2012-2019 കാലത്ത് ചെല്‍സിയിലായിരുന്നു ഹസാഡിന്റെ സുവര്‍ണകാലം. രണ്ടു തവണ വീതം പ്രീമിയര്‍ ലീഗും യൂറോപ്പ ലീഗ് കിരീടവും നേടി. 2018 ലെ ലോകകപ്പില്‍ ബെല്‍ജിയത്തെ സെമിഫൈനലിലെത്തിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു.
 

Latest News