ആര് പറഞ്ഞു ഏഴ് ദിവസം വരെ  സിനിമ റിവ്യൂ പാടില്ലെന്ന്? ഹൈക്കോടതി 

കൊച്ചി- സിനിമ റിവ്യൂ വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. സിനിമ റിലീസ് ചെയ്ത് 7 ദിവസം വരെ റിവ്യൂ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഹൈക്കോടതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇത്രകാലം എന്ത് ചെയ്തുവെന്ന് കോടതി ചോദിച്ചു. കോടതി ഇടപെട്ടപ്പോള്‍ മാത്രമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നതെന്നും കോടതി വിമര്‍ശിച്ചു.സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ കൈയില്‍ ഉണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന വ്‌ളോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ പേടിക്കേണ്ടത്. ജയിലില്‍ പോകാന്‍ തയാറാണെന്നു വിളിച്ചുപറയുന്ന വ്‌ളോഗര്‍മാര്‍ അങ്ങനെ പൊകട്ടെയെന്ന് കോടതി പറഞ്ഞു.അതേസമയം, റിവ്യൂവിനെതിരെ പ്രത്യേക പ്രോട്ടോക്കോള്‍ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും വ്യക്തമാക്കി. പ്രോട്ടോക്കോള്‍ തയാറാക്കുന്നതിനുമുന്‍പ് സിനിമയുടെ പ്രൊഡ്യൂസര്‍മാരെയും ഡയറക്ടര്‍മാരെയും കേള്‍ക്കണമെന്നും ഡി.ജി.പി അറിയിച്ചു.

Latest News