VIDEO കുഞ്ഞു താരിഖിനൊപ്പം ഉംറ നിര്‍വഹിച്ച നിര്‍വൃതിയില്‍ നടി സന ഖാന്‍, ഫോട്ടോകള്‍ വൈറലായി

മുംബൈ-വിനോദ വ്യവസായത്തില്‍നിന്ന് പിന്‍വാങ്ങി ആത്മീയ പാത സ്വീകരിച്ച ബോളിവുഡ് നടി സന ഖാന്‍ രണ്ട് മാസം പ്രായമുള്ള മകന്‍ താരിഖ് ജമീലിനോടൊപ്പം ഉംറ നിര്‍വഹിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മകന്‍ താരിഖിന്റെ ആദ്യ ഉംറയുടെ മധുര നിമിഷങ്ങളും ചടങ്ങുകളും പകര്‍ത്തിക്കൊണ്ട് സന അവരുടെ ഏറ്റവും പുതിയ യുട്യൂബ് വ് ളോഗില്‍ അവരുടെ ഹ്രസ്വ ഉംറ യാത്ര പോസ്റ്റ് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സനയും കുഞ്ഞും അവരുടെ ഹോട്ടല്‍ മുറിയില്‍ നിന്ന് വിശുദ്ധ കഅ്ബയുടെ മനോഹരമായ കാഴ്ച ആസ്വദിക്കുന്നത് കാണാം. ഭര്‍ത്താവ് അനസ് സയ്യദിന്റെയും കുഞ്ഞിന്റെയും ഒപ്പം മക്കയിലേക്കും മദീനയിലേക്കും പോകുന്നതിന് മുമ്പ് സന ആദ്യം യുകെയിലേക്ക് പോയിരുന്നു.
യാത്രയ്ക്കിടെ ലഗേജുമായി ബന്ധപ്പെട്ട് കുടുംബത്തിന് ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ തടസ്സങ്ങള്‍ക്കിടയിലും അവര്‍ക്ക് യാത്ര ആസ്വദിക്കാന്‍ കഴിഞ്ഞു.
സന ഖാനും അനസ് സയ്യദും 2020 നവംബറിലാണ് വിവാഹിതരായത്. കഴിഞ്ഞ ജൂലൈയിലാണ് ആദ്യ കുഞ്ഞ് പിറന്നത്, താരിഖ് ജമീല്‍.

 

Latest News