Sorry, you need to enable JavaScript to visit this website.

സ്വര്‍ണ വില ഇനിയും വര്‍ധിക്കും; ആളുകള്‍ പഴയ സ്വര്‍ണം മാറ്റുന്നു

ന്യൂദല്‍ഹി- ഇസ്രായിലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം സ്വര്‍ണ വിലയില്‍ വര്‍ധനവിന് കാരണമായി. സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് വിപണയില്‍നിന്നുള്ള സൂചന. ഉത്സവ കാലത്ത് വിലയിലെ കുതിച്ചുചാട്ടം പ്രയോജനപ്പെടുത്തി സ്വര്‍ണം വില്‍ക്കുന്നവരും പുതിയ സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവരുമാണ് വിപണിയെ നയിക്കുന്നത്.
ഹമാസ് പോരാളികള്‍ വാരാന്ത്യത്തില്‍ ഇസ്രായിലിനെതിരെ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ സ്വര്‍ണവില  10 ഗ്രാമിന് 874 രൂപ ഉയര്‍ന്ന് 57,415 രൂപയായി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായാല്‍ 10 ഗ്രാമിന് 2,500 മുതല്‍ 3,000 രൂപ വരെ വില ഇനിയും ഉയരുമെന്ന് വ്യവസായ രംഗത്തെ പ്രമുഖര്‍ പ്രവചിക്കുന്നു.
സ്വര്‍ണ വിലയിലെ വര്‍ധന കാരണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ ഉത്സവ സീസണില്‍ പഴയ സ്വര്‍ണത്തിന്റെ വിനിമയം 15 ശതമാനം വരെ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെന്‍കോ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ എംഡിയും സിഇഒയുമായ സുവന്‍കര്‍ സെന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നഗരപ്രദേശങ്ങളില്‍ 25-30 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 30-35 ശതമാനവും പഴയ സ്വര്‍ണം കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉയര്‍ന്ന സ്വര്‍ണ വിലയും ഹാള്‍മാര്‍ക്ക് യുണീക്ക് ഐഡന്റിഫിക്കേഷന്‍ (HUID) നമ്പറിന്റെ നിര്‍ബന്ധിത ആവശ്യകതയുമാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് സെന്‍ പറഞ്ഞു. പുതിയ നിബന്ധന  പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറ്റം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിച്ചു. കൂടാതെ, ഗ്രാമീണ വിപണികളില്‍ പണലഭ്യത കുറഞതും പഴയ സ്വര്‍ണ്ണ വില്‍പന ഉയരാന്‍ കാരണമായി.

 

Latest News